ഖുന്‍ഫുദ: താഴ്വരയില്‍ കുടുംബം സഞ്ചരിച്ച കാര്‍ ഒഴുക്കില്‍പെട്ട് ഉമ്മയും മകളും മരിച്ചു. ആറ് പേര്‍ സഞ്ചരിച്ച വാഹനമാണ് ഖുന്‍ഫുദയുടെ കിഴക്ക് വാദീ ഖനൂനയില്‍ ഒഴുക്കില്‍പ്പെട്ട് മറിഞ്ഞത്. വെള്ളമൊഴുകുന്ന താഴ്വരയിലൂടെ വാഹനത്തില്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. പിതാവും മാതാവും നാല് കുട്ടികളും സഞ്ചരിച്ച കാറാണ് ഒഴുക്കില്‍പെട്ടതെന്ന് മക്ക മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ സഈദ് സര്‍ഹാന്‍ പറഞ്ഞു. കാര്‍ മറിഞ്ഞതോടെ പിതാവിന് രക്ഷപ്പെടാന്‍ സാധിച്ചു. മൂന്ന് കുട്ടികളെ ഈജിപ്ഷ്യന്‍ പൗരനാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഖുന്‍ഫുദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാവിന്‍െറയും കുട്ടിയുടെയും മൃതദേഹം പിന്നീട് കണ്ടെടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം എട്ട് കിലോ മീറ്റര്‍ ദൂരത്ത് നിന്നാണ് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.