???????? ???????? ???????? ??????? ????????????? ???????? ??????????

17000 മൊബൈല്‍ കടകളില്‍ പകുതി ജീവനക്കാര്‍ സൗദികള്‍

റിയാദ്: 17000ല്‍ പരം മൊബൈല്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം സൗദികളെ നിയമിച്ചതായി തൊഴില്‍ വകുപ്പ് അറിയിച്ചു. 95 ശതമാനം കടകളിലും സൗദി ജീവനക്കാരെ നിയമിച്ച നജ്റാന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ സൗദിവത്കരണം നടന്നത്. അറാര്‍ മേഖല ഉള്‍പ്പെടുന്ന നോര്‍ത്തേണ്‍ ബോര്‍ഡറിലാണ് നജ്റാന് ശേഷം കൂടുതല്‍ സ്ഥാപനങ്ങളില്‍ സൗദികളെ നിയമിച്ചത്.
ഇവിടെ 93 ശതമാനം കടകളിലും പകുതി ജീവനക്കാര്‍ സൗദികളായി. അസീര്‍ മേഖലയില്‍ മാത്രം 489 കടകളാണ് സ്വദേശികളെ നിയമിക്കാത്തതിന്‍െറ പേരില്‍ അധികൃതര്‍ അടപ്പിച്ചത്. മൊത്തം 2925 നിയമ ലംഘനങ്ങളാണ് പരിശോധക സംഘം കണ്ടത്തെിയത്. ഇതില്‍ 2131 എണ്ണത്തില്‍ നടപടി സ്വീകരിക്കാന്‍ പ്രത്യേക സമിതിക്ക് മുമ്പാകെ സമര്‍പ്പിച്ചിരിക്കുകയാണ്. മൊത്തം 20,569 കടകളിലാണ് തൊഴില്‍ വകുപ്പിന്‍െറ നേതൃത്വത്തിലുള്ള പരിശോധകരത്തെിയത്. വാണിജ്യം, വാര്‍ത്ത വിനിമയം, മാനവ വിഭവ ശേഷി എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥരും പരിശോധക സംഘത്തിലുണ്ട്. ഏറ്റവും കൂടുതല്‍ പരിശോധന നടന്നത് കിഴക്കന്‍ പ്രവിശ്യയിലാണ്. 6224 കടകളിലാണ് ഇവിടെ ഉദ്യോഗസ്ഥരത്തെിയത്. 2784 സ്ഥാപനങ്ങളിലാണ് റിയാദില്‍ പരിശോധന നടന്നത്. ഖസീം, അസീര്‍, മദീന, മക്ക, അല്‍ബാഹ, ഹാഇല്‍ എന്നിവിടങ്ങളിലെല്ലാം ഉദ്യോഗസ്ഥരത്തെി. സെപ്റ്റംബറോടെ മുഴുവന്‍ മൊബൈല്‍ കടകളിലും സൗദികളെ നിയമിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ കര്‍ശന നിര്‍ദേശം. തീരുമാനവുമായി മുന്നോട്ടു പോകുമെന്നും വിട്ടു വീഴ്ചയുണ്ടാകില്ളെന്നും തൊഴില്‍ മന്ത്രി പല തവണ ആവര്‍ത്തിച്ചിട്ടുണ്ട്. ജൂണിലാണ് 50 ശതമാനം ജീവനക്കാര്‍ സ്വദേശികളാവണമെന്ന നിയമം വന്നത്. അത് നടപ്പാക്കിയതു മുതല്‍ വ്യാപക പരിശോധന തുടരുകയാണ്. സൗദി ജീവനക്കാരെ നിയമിക്കാത്ത മൊബൈല്‍ സ്ഥാപനങ്ങള്‍ കണ്ടത്തെിയാല്‍ തൊഴില്‍ വകുപ്പിന്‍െറ rasd.ma3an.gov.sa എന്ന വെബ്സൈറ്റിലോ 19911 എന്ന ടോള്‍ ഫ്രീ നമ്പറിലോ വിവരമറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.