ബുറൈദ: ഈത്തപ്പഴ വിളവെടുപ്പുത്സവത്തിന്‍െറ ആരവങ്ങള്‍ക്കായി കാത്തിരിക്കുകയാണ് മധുരക്കനിയുടെ ലോക തലസ്ഥാനം. കടുത്ത ചൂടില്‍ ഇതിനകം പാകമായിക്കഴിഞ്ഞ സ്വര്‍ണവര്‍ണമാര്‍ന്നതും കറുമുറെ കഴിക്കാന്‍ പറ്റുന്നതുമായ ‘ബര്‍ഹി’യും ചുവന്നുതുടുത്ത ‘വിന്നാന’യും ആഗോള ഈത്തപ്പഴ മേളയുടെ വരവറിയിച്ച് ബുറൈദയില്‍ മേള നടക്കാനിരിക്കുന്ന നഗരിയില്‍ നിരന്ന് കഴിഞ്ഞു.
സൗദിയുടെ നജ്ദിയന്‍ പ്രവിശ്യയായ അല്‍ഖസീമിനെ വിശ്വപ്രസിദ്ധമാക്കിയ വേനല്‍പ്പഴത്തിന്‍െറ കൊയ്ത്തുത്സവത്തിന് തുടക്കമാകുന്നതോടെ നഗരവീഥികളും നാട്ടിന്‍പുറങ്ങളും സജീവമാവും.
ബുറൈദയുടെ നിരത്തുകളും വിശാലമായ വിപണിയും ഇതോടെ വാഹന നിബിഢമാകും. രാജ്യത്തും ഗള്‍ഫ് മേഖലയിലാകമാനവും പ്രിയങ്കരമായ ‘സുക്കരി’ എന്ന ഇനം തന്നെയാകും മാര്‍ക്കറ്റ് കൈയടക്കുന്നതില്‍ ഭൂരിഭാഗവും.
ഇതില്‍ തന്നെ സ്വര്‍ണവര്‍ണത്തിലുള്ള മുന്തിയ ഇനത്തിന് ആവശ്യക്കാര്‍ എറെയാണ്. കൂടാതെ സുഖീഈ, ഖുലാസ്വ്, മുനീഫീ, നബൂത് സൈഫ്, സുല്‍താന, ശഖ്റ, റഷൂദി, ബുസ്റി എന്നിവയും മേളയിലത്തെിച്ചേരും. രണ്ട് മാസത്തോളം നീളുന്ന മേളയുടെ കാലയളവില്‍ പതിനായിരക്കണക്കിന് തോട്ടങ്ങളില്‍നിന്നുള്ള വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ ബുറൈദ വിപണി വഴി വിവിധ നാടുകളിലും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളുടെ ഫാക്ടറികളിലും സൂക്ഷിപ്പ് കേന്ദ്രങ്ങളിലുമത്തെും.
പ്രാദേശിക ഭരണകൂടം ചേംബര്‍ ഓഫ് കോമേഴ്സിന്‍െറ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. കൃഷിയിലും വിപണനത്തിലും കയറ്റുമതിയിലും പുലര്‍ത്തുന്ന മികവാണ് അല്‍ഖസീമിന് ഈത്തപ്പഴത്തിന്‍െറ ലോകതലസ്ഥാനമെന്ന പദവി നേടിക്കൊടുത്തത്. കാര്‍ഷിക മന്ത്രാലയത്തിന്‍െറ കണക്കനുസരിച്ച് ഏഴ് ലക്ഷത്തിലധികം ഈന്തപ്പന തോട്ടങ്ങളാണ് ഖസീമിലുള്ളത്. വിശ്വോത്തരമായ ഇനങ്ങളുടെ ഉല്‍പാദനമേഖലയെന്ന കീര്‍ത്തിയും ഈ ദേശത്തിനുണ്ട്. പ്രദേശവാസികളുടെ മുഖ്യവരുമാന സ്രോതസ് കൂടിയാണ് ‘തമര്‍‘ എന്ന അറബിപ്പേരുള്ള ഈത്തപ്പഴത്തിന്‍റ കൃഷിയിടങ്ങള്‍.
മനം കവരുന്ന നിറങ്ങളിലും ഹൃദ്യമായ രുചികളിലുമായി നാടാകെ നിറയുന്ന വിശിഷ്ടഫലം വിളയുന്ന ഇവിടത്തെന്നെയാണ് ഗിന്നസ് റെക്കോര്‍ഡ് നേടിയ ലോകത്തിലെ എറ്റവും വലിയ തോട്ടവും. ശൈഖ് സാലിഹ് അബ്ദുല്‍ അസീസ് അല്‍ റാജ്ഹിയുടെ ഉടമസ്ഥതയില്‍ ബുറൈദ നഗരത്തിന്‍െറ അതിര്‍ത്തി ഗ്രാമമായ ‘അല്‍ബാത്വിനി’ലാണ് ലോകത്തിലെ എറ്റവും വിസ്തൃതമായ തോട്ടം സ്ഥിതിചെയ്യുന്നത്.
5446 ഹെക്ടര്‍ പ്രദേശത്തായി പരന്ന് കിടക്കുന്ന തോട്ടത്തില്‍ നിന്ന് പ്രതിവര്‍ഷ ശരാശരി ഉല്‍പാദനം 10,000 ടണ്ണാണ്. 2015 ലെ ബുറൈദ ഈത്തപ്പഴ മേളയില്‍ 1500 ദശലക്ഷം റിയാലിന്‍െറ കച്ചവടം നന്നതായാണ് ഏകദേശ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.