മദീനയില്‍ ഇന്ത്യന്‍ ഹാജിമാരെ സ്വീകരിക്കാന്‍ ഒരുക്കങ്ങളായി

മദീന: ഈ വര്‍ഷത്തെ ഇന്ത്യന്‍ ഹാജിമാരെ സ്വീകരിക്കാന്‍ മദീന ഹജ്ജ് മിഷന്‍ ഓഫിസും ജീവനക്കാരും സജ്ജമായി. ഹറമിന്‍െറ വിവിധ ഭാഗങ്ങളില്‍ 24 മണിക്കൂറും  പ്രവര്‍ത്തിക്കുന്ന നാല് ഓഫിസുകളാണുള്ളത്.  ആഗസ്റ്റ് നാല്  മുതല്‍ ഇന്ത്യയില്‍ നിന്ന് മദീന വിമാനത്താവളം വഴി എത്തുന്ന ഹാജിമാരുടെ സേവനങ്ങള്‍ക്കായി മെഡിക്കല്‍, അഡ്മിനിസ്ട്രേഷന്‍, സീസണല്‍ സ്റ്റാഫ് അടക്കം 200 ഓളം ജീവനക്കാരാണുള്ളത്. മസ്ജിദു അബുദര്‍നടുത്തായാണ് പ്രധാന ഓഫിസും ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കുന്നത്. ഓഫിസ് മര്‍കസിയയിലുള്ള മര്‍കസ് ഇല്യാസ്, പോസ്റ്റ് ഓഫിസിനടുത്തുള്ള മര്‍കസ് ദഹബ, അല്‍ബെയ്കിനടുത്തുള്ള ഖസര്‍ ആദില്‍ എന്നിവിടങ്ങളിലാണ് മറ്റു ഓഫിസുകളുള്ളത്.
എയര്‍പോര്‍ട്ടില്‍ ഹാജിമാരെ സഹായിക്കല്‍, ഹറമില്‍ നിന്ന് വഴി തെറ്റിയവരെ സഹായിക്കല്‍, രോഗികളെ ആശുപത്രിയില്‍ എത്തിക്കല്‍, മക്കയിലേക്ക് ബസ് മാര്‍ഗം പുറപ്പെടുമ്പോള്‍ ഹാജിമാരെ സഹായിക്കല്‍, താമസസ്ഥലങ്ങളിലുള്ള സഹായം തുടങ്ങിയ കാര്യങ്ങളാണ് മിഷന്‍െറ മേല്‍നോട്ടത്തില്‍ നടക്കുക. വര്‍ഷങ്ങളായി മദീന ഹജ്ജ ്മിഷന്‍ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മലയാളിയായ അബ്ദുശ്ശുക്കൂര്‍ പുളിക്കലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.