ഇന്ത്യന്‍ അംബാസഡര്‍ ഹജ്ജ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ജിദ്ദ: ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ് ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിന്ദനുമായി കൂടിക്കാഴ്ച നടത്തി. ഹജ്ജിന് മന്നോടിയായുള്ള ഒൗപചാരികമായ സന്ദര്‍ശനത്തിന്‍െറ ഭാഗമാണിത്. ഇന്ത്യന്‍ ഹാജിമാരുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെകുറിച്ച് അംബാസഡര്‍ വിശദീകരിച്ചു. ഹജ്ജ് വകുപ്പിന്‍െറ എല്ലാ പിന്തുണയും മന്ത്രി ഉറപ്പു നല്‍കി.  ഇന്ത്യയും സൗദിയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദവും നയതന്ത്രബന്ധവും ചര്‍ച്ചയില്‍ ഇരുവരും പരാമര്‍ശിച്ചു. കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ്, ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ്ജ് കോണ്‍സലുമായ മുഹമ്മദ് ഷാഹിദ് ആലം എന്നിവരും അംബാസഡറോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.