ഭീകരത എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഭീഷണി -ആദില്‍ ജുബൈര്‍

റിയാദ്: എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആഗോള തലത്തിലും വന്‍ ഭീഷണിയാണ് തീവ്രവാദമെന്ന് വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍. മൗറിത്താനിയയില്‍ സമാപിച്ച അറബ് ഉച്ചകോടിയില്‍ സൗദി നിലപാടുകള്‍ വിശദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര തലത്തില്‍ സമാധാന നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണീ വിപത്ത്. ഇത്തരം ഭീകര സംഘങ്ങളുടെ ചെയ്തികള്‍ ഇസ്ലാമിനെതിരായ കുറ്റാരോപണങ്ങളായി മാറുന്നുണ്ട്. എന്നാല്‍ ഇസ്ലാമുമായി ഇതിന് ഒരുബന്ധവുമില്ല. ദേശീയമായും അറബ് മേഖലയിലും ആഗോള തലത്തിലും ഈ വിപത്തിനെതിരെ ശക്തമായ നിലപാടുകളുണ്ടാവണം. തീവ്രവാദത്തിനെ ചെറുക്കുന്നതിനാണ് സൗദിയുടെ നേതൃത്വത്തില്‍ ഇസ്ലാമിക സഖ്യം ഉടലെടുത്തത്. ഇതില്‍ 40 അറബ് മുസ്ലിം രാജ്യങ്ങളാണുള്ളത്. തീവ്രവാദത്തെ സൈനികമായും സാമ്പത്തികമായും ബുദ്ധിപരമായും നേരിടേണ്ടതുണ്ട്. സിറിയയില്‍ രാഷ്ട്രീയ പരിഹാരത്തിനാണ് സൗദി ശ്രമിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിന് അനുസൃതമായി സമാധാന പരിഹാരമുണ്ടാകണം. എന്നാല്‍ സിറിയന്‍ ഭരണകൂടം ഇപ്പോഴും ആയിരക്കണക്കിന് ആളുകളെ കൊല്ലുകയാണ്. ലക്ഷക്കണക്കിന് അഭയാര്‍ഥികളാണ് ബശ്ശാറിന്‍െറ നിലപാടുമൂലം പലായനം ചെയ്യുന്നതെന്നും ആദില്‍ ജുബൈര്‍ കൂട്ടിച്ചേര്‍ത്തു.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.