ത്വാഇഫ്: അല്‍ഹദായില്‍ മലക്ക് മുകളില്‍ കുടുങ്ങി കണാതായ ആളെ കണ്ടത്തെിയതായി ത്വാഇഫ് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വ്യക്തമാക്കി. 37 കാരനായ സ്വദേശിയെ ബന്ധുക്കള്‍ നുഅ്മാന്‍ മേഖലയില്‍ വാദീ അലഖില്‍ വെച്ചാണ് കണ്ടത്തെിയത്.
ഞായറാഴ്ച വൈകുന്നേരമാണ് മലമുകളില്‍ കുടുങ്ങിയവ വിവരം ഒരാള്‍ സുരക്ഷ ഓപറേഷന്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചുപറഞ്ഞത്. ഇതേ തുടര്‍ന്ന് രണ്ട് ദിവസമായി പ്രദേശത്താകെ സിവില്‍ ഡിഫന്‍സിന്‍െറ 33 ഓളം പേര്‍ തിരച്ചില്‍ തുടരുകയായിരുന്നു. രാത്രിയോടെ നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്നലെ രാവിലെ പുനരാംഭിക്കാനിരിക്കെയാണ് ആളെ കണ്ടത്തെിയ വിവരം ബന്ധുക്കള്‍ സിവില്‍ ഡിഫന്‍സിനെ അറിയിച്ചത്.
ഇയാളെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നല്‍കി വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.