റിയാദ്: ഭീകര സംഘമായ ഐ.എസിനെ ചെറുക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന നീക്കങ്ങളെ സൗദി അറേബ്യ ശക്തമായി പിന്തുണക്കുമെന്ന് കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് വ്യക്തമാക്കി. ഭീകരതക്കെതിരായ യുദ്ധത്തില്‍ മുന്‍ നിരയില്‍ സൗദിയുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ പ്രത്യേക ദൂതനുമായി ജിദ്ദയിലെ അസ്സലാം കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അമീര്‍ മുഹമ്മദ് തീവ്രവാദത്തോടുള്ള നയം ആവര്‍ത്തിച്ചത്. ഐ.എസിനെതിരായ ആഗോള സഖ്യത്തിന് പിന്തുണയഭ്യര്‍ഥിച്ചുകൊണ്ടാണ് അമേരിക്കന്‍ ദൂതന്‍ ജിദ്ദയിലത്തെിയത്. ഈ വിപത്തിനെ എങ്ങനെ നേരിടണമെന്നും ഭീകരത തുടച്ചു നീക്കാനാവശ്യമായ നടപടികള്‍ എന്തൊക്കെയാണെന്നും ചര്‍ച്ചയായി.
ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സൂഊദ് ബിന്‍ നായിഫ്, അന്വേഷണ വിഭാഗം മേധാവി അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ്, ഇന്‍റലിജന്‍സ് മേധാവി ഖാലിദ് ബിന്‍ അലി അല്‍ ഹുമൈദാന്‍, കിരീടാവകാശിയുടെ പ്രത്യേക സുരക്ഷ കമാണ്ടര്‍ അഹ്മദ് ബിന്‍ സാലിഹ് അല്‍അജ്ലാന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.