????????, ??????? ???????????? ?????????????? ???????? ???????? ????????? ????????

സൗദിവത്കരണം:  1500 മൊബൈല്‍ കടകള്‍ അടച്ചു പൂട്ടി

റിയാദ്: സൗദി ജീവനക്കാരെ നിയമിക്കാത്ത 1500 മൊബൈല്‍ കടകള്‍ അധികൃതര്‍ അടച്ചു പൂട്ടി. 700 കടകള്‍ക്ക് നോട്ടീസ് നല്‍കി. വിവിധ നഗരങ്ങളില്‍ ജൂണ്‍ മുതല്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തത്. ഓരോ കടകളിലും ജോലി ചെയ്യുന്ന ജീവനക്കാരില്‍ പകുതി സൗദികളായിരിക്കണമെന്നാണ് നിയമം. ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് കടകള്‍ അടച്ചു പൂട്ടിയത്. റമദാന്‍ ഒന്നു മുതലാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ നേതൃത്വത്തില്‍ വ്യാപക പരിശോധന തുടങ്ങിയത്. മൊത്തം 2702 സ്ഥാപനങ്ങളിലാണ് ക്രമക്കേടുകള്‍ കണ്ടത്തെിയത്. ഇതില്‍ 1993 കടകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഉന്നതാധികാര സമിതിയുടെ പരിഗണനക്കു വിട്ടു. ദമ്മാം, ഖോബാര്‍, ജുബൈല്‍, ഹുഫൂഫ്, ഹഫറുല്‍ ബാതിന്‍, അബ്ഖൈഖ്, നാരിയ തുടങ്ങിയ നഗരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ കടകള്‍ അടച്ചു പൂട്ടിയത്. 765 കടകള്‍ക്കാണ് ഈ പ്രദേശങ്ങളില്‍ താഴൂ വീണത്. ഏറ്റവും കുറച്ചു സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയത് നജ്റാനിലാണ്. 14 കടകള്‍ മാത്രമാണ് നജ്റാന്‍ പ്രവിശ്യയില്‍ അടച്ചു പൂട്ടിയത്. അസീര്‍ പ്രവിശ്യയില്‍ 494 സ്ഥാപനങ്ങളാണ് അധികൃതര്‍ അടപ്പിച്ചത്. മൊത്തം 709 കടകള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. വാണിജ്യ മന്ത്രാലയം, മാനവ വിഭവ ശേഷി വകുപ്പ്, നഗര, ഗ്രാമ മന്ത്രാലയം, തൊഴില്‍, സാമൂഹിക ക്ഷേമ വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തുന്നത്. പൊലീസിന്‍െറ സാന്നിധ്യത്തിലാണ് ഉദ്യോഗസ്ഥരത്തെുന്നത്. പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ പലരും കടകളടച്ചിടുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ ഷട്ടറുകള്‍ക്ക് മുകളിലാണ് നോട്ടീസ് പതിക്കുന്നത്. നോട്ടീസ് പതിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സൗദി ജീവനക്കാരെ നിയമിച്ചില്ളെങ്കില്‍ അടച്ചു പൂട്ടുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. സെപ്റ്റംബറോടെ മുഴുവന്‍ കടകളിലും സൗദി ജീവനക്കാര്‍ മാത്രമായിരിക്കണമെന്നാണ് തൊഴില്‍ വകുപ്പിന്‍െറ കര്‍ശന നിര്‍ദേശം. ഒക്ടോബര്‍ 18 വരെ പരിശോധനകള്‍ തുടരും. 18574 കടകളിലാണ് ഇതുവരെ ഉദ്യോഗസ്ഥരത്തെിയത്. കിഴക്കന്‍ പ്രവിശ്യയില്‍ 4828 പരിശോധനകള്‍ നടന്നു. റിയാദില്‍ 2278 സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരത്തെി. മക്ക, മദീന, ഹാഇല്‍, വടക്കന്‍ അതിര്‍ത്തി, ഖസീം, തബൂക്ക്, അല്‍ബാഹ, അല്‍ജൗഫ്, ജീസാന്‍ തുടങ്ങി എല്ലാ പ്രവിശ്യകളിലും പരിശോധന നടക്കുന്നുണ്ട്. സൗദി ജീവനക്കാരില്ലാത്ത മൊബൈല്‍ കടകള്‍ ശ്രദ്ധയില്‍പെട്ടാല്‍ rasd.ma3an.gov.sa എന്ന വെബ്സൈറ്റിലോ 19911 എന്ന ടോള്‍ ഫ്രീ നമ്പറിലോ വിവരം നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.