റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കി

റിയാദ്: നഗരത്തില്‍ കേടായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്തു. അപകടത്തില്‍ പെട്ടും തീ പിടിച്ചും മറ്റും ഉപേക്ഷിച്ച 280 വാഹനങ്ങളാണ് നഗരസഭ അധികൃതര്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കിയത്.
ഗതാഗത തടസ്സത്തിനിടയാക്കുന്ന രീതിയില്‍ റോഡരികിലും മറ്റും കിടന്നിരുന്ന കാറുകളാണ് ഇതില്‍ കൂടുതലുള്ളത്. ഉപയോഗ യോഗ്യമല്ലാത്തവ ഡമ്പിങ് യാര്‍ഡിലേക്ക് മാറ്റുമെന്നും അല്ലാത്തവ ലേലം വിളിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മേയര്‍ നാസര്‍ അല്‍ബദര്‍ അറിയിച്ചു. വാഹനങ്ങള്‍ എടുത്തു മാറ്റുന്നതിന് മുമ്പ് വ്യാപക കാമ്പയിന്‍ നടത്തിയിരുന്നു. ഉടമസ്ഥരുണ്ടെങ്കില്‍ വണ്ടികള്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ ആരും പ്രതികരിക്കാതിരുന്നതിനിടെ തുടര്‍ന്നാണ് നഗരസഭ അധികൃതര്‍ റോഡരികില്‍ നിന്ന് വാഹനങ്ങളെല്ലാം എടുത്തു മാറ്റിയത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.