????? ???????????? ?????????????????? ??????????????????? ?????????? ???????? ????????? ?????????????????

ജിദ്ദ വിമാനത്താവളത്തില്‍ യാത്രക്കാരിയില്‍ നിന്ന് നാല് കിലോ സ്വര്‍ണം പിടികൂടി

ജിദ്ദ: കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ നാല് കിലോ സ്വര്‍ണാഭരണങ്ങളുമായി സ്ത്രീ പിടിയിലായി. കസ്റ്റംസ് പരിശോധനക്കിടെയാണ് ഇവര്‍ കുടുങ്ങിയത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. 4.242 കി. ഗ്രാം ആഭരണങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. വസ്ത്രത്തില്‍ അരയുടെ ഭാഗത്ത് വിവിധ അറകളുണ്ടാക്കിയാണ് ആഭരണങ്ങള്‍ ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് തീരുവ അടക്കാതെ സ്വര്‍ണാഭരണങ്ങള്‍ പരിധിയില്‍ കൂടുതല്‍ കൊണ്ടുപോകുന്നത് നിയമ വിരുദ്ധമാണെന്നും യാത്രക്കാര്‍ ഇതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ആഭരണം കൊണ്ടുപോകുന്നത് അനുവദനീയമാണെങ്കിലും ഇതിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. ഇത് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. പിടിയിലായ സ്ത്രീയെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.