ജീസാന്‍: യമനില്‍ ആഭ്യന്തര യുദ്ധത്തിന് നേതൃത്വം നല്‍കുന്ന ഹൂതി വിമതരും മുന്‍ പ്രസിഡന്‍റ് അലി സാലിഹ് പക്ഷവും സൗദി സഖ്യ സൈന്യത്തെ ലക്ഷ്യമാക്കി മിസൈലാക്രമണം തുടരുന്നു. ജീസാന്‍ അതിര്‍ത്തിയില്‍ വീണ മിസൈലിന്‍െറ അവശിഷ്ടങ്ങള്‍ തറച്ച് ബാലന് പരിക്കേറ്റു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.
സിവില്‍ ഡിഫന്‍സിന്‍െറ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് മിസൈല്‍ പതിച്ച വിവരം അധികൃതര്‍ അറിയിച്ചത്. ഹൂതികള്‍ തൊടുത്ത മറ്റൊരു മിസൈല്‍ സൗദി വ്യോമ സേന ആകാശത്തുവെച്ച് തന്നെ തകര്‍ത്തതിനാല്‍ അപകടം ഒഴിവായി. നജ്റാന്‍ നഗരത്തെ ലക്ഷ്യമാക്കി രാവിലെ 9. 30നാണ് മിസൈലാക്രമണം നടന്നത്.
കഴിഞ്ഞ ദിവസം നജ്റാനില്‍ മിസൈല്‍ വീണ് വാഹനങ്ങള്‍ക്ക് തീ പിടിക്കുകയും ഈജിപ്ത് പൗരന്മാര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിര്‍ത്തി ലക്ഷ്യമാക്കി ഹൂതി വിമതര്‍ തൊടുക്കുന്ന മിസൈലുകള്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന ആകാശത്തുവെച്ചു തന്നെ തകര്‍ക്കുന്നുണ്ട്.
ആക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സഖ്യ സേന മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.