ത്വാഇഫ്: താഇഫിന്‍െറ ചരിത്രം തുറന്നുകാട്ടുന്ന പുരാവസ്തു മേള തുടങ്ങി. അല്‍കറ ടൂറിസം വില്ളേജില്‍ വിനോദ വകുപ്പുമായി സഹകരിച്ച ത്വാഇഫ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ടൂറിസം കമ്പനിയാണ് മേള ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 18 വരെ ഇത് നീണ്ടുനില്‍ക്കും. സന്ദര്‍ശകര്‍ക്ക് ത്വാഇഫിന്‍െറ പുരാതന ചരിത്രം വിവരിച്ചു കൊടുക്കുന്ന 20 ഓളം വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. പുരാതന കാലത്തെ ആയുധങ്ങള്‍, പാത്രങ്ങള്‍, ഉപകരണങ്ങള്‍, പ്രശസ്തരായ വ്യക്തികളുടെ അമൂല്യവസ്തുക്കള്‍, പഴയ വാഹനങ്ങള്‍, തുടങ്ങിയ പുരാവസ്തുക്കളുടെ പ്രദര്‍ശനവുമുണ്ട്. പഴയ വാഹനങ്ങളും ഉപകരണങ്ങളും ലേലം ചെയ്തു വില്‍പന നടത്തലും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.