റിയാദ്: ജര്‍മനിയിലെ മ്യൂണിക്കില്‍ നടന്ന വെടിവെപ്പില്‍ സൗദി പൗരന്മാര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ളെന്ന് എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവം നടന്നയുടന്‍ സൗദി അംബാസഡര്‍ ബെര്‍ലിനില്‍ നിന്ന് മ്യൂണിക്കിലത്തെി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. വെടിവെപ്പ് നടന്ന സ്ഥലത്തിന് സമീപമുണ്ടായിരുന്ന ഒമ്പത് സൗദി കുടുംബങ്ങളെ സുരക്ഷിതരായി ഒഴിപ്പിക്കാന്‍ മ്യൂണിക് പൊലീസിനൊപ്പം എംബസി അധികൃതരും സഹായത്തിനുണ്ടായിരുന്നു. എംബസിയുടെ വാഹനത്തില്‍ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
പരിസരത്തെ ഹോട്ടലിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമെ മ്യൂണിക്കില്‍ താമസിക്കുന്ന 16 കുടുംബങ്ങള്‍ സുരക്ഷിതരാണെന്ന് അവര്‍ വിവരം നല്‍കിയതായി അംബാസഡര്‍ പറഞ്ഞു. അവധിക്കാലമായതിനാല്‍ ഏകദേശം 9000 സൗദി വിനോദ സഞ്ചാരികളാണ് ജര്‍മനി സന്ദര്‍ശിക്കുന്നത്. കുട്ടികളും സ്ത്രീകളുമടക്കമുള്ളവരുടെ കണക്കാണിത്. മ്യൂണിക് നഗരത്തില്‍ മാത്രം 1400 സൗദി പൗരന്മാരുണ്ട്. എല്ലാവരും സുരക്ഷിതരാണെന്നും ആര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടില്ളെന്നും അധികൃതര്‍ അറിയിച്ചു. നഗരം സാധാരണ നിലയിലേക്ക് തിരിച്ചു വന്നിട്ടുണ്ടെന്നും സുരക്ഷ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.
സൗദി പൗരന്മാരെ കുറിച്ച വിവരങ്ങള്‍ ലഭ്യമാകാന്‍ 00491719308833, 004917662082129, 004915 170423150 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.