സ്പോര്‍ട്ടിങ് ജിദ്ദയുടെ താരങ്ങള്‍ നാളെ ഡല്‍ഹിയില്‍ മാറ്റുരക്കും

ജിദ്ദ:  ജിദ്ദയിലെ  പ്രമുഖ ഇന്ത്യന്‍ ഫുട്ബാള്‍ അക്കാദമിയായ സ്പോര്‍ട്ടിങ് യുണൈറ്റഡ് ടീം  ഡല്‍ഹിയിലെ ബൈച്ചുങ് ബൂട്ടിയ ഫുട്ബാള്‍ അക്കാദമി ടീമുമായി നാളെ മാറ്റുരക്കും. നെഹ്റു കപ്പിന് വേദിയായ ഡോ. അംബേദ്കര്‍ സഎറ്റേഡിയത്തില്‍ തിങ്കളാഴ്ച  നടക്കുന്ന മത്സരം കാണാന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഇതിഹാസം ബൈച്ചുങ് ബുട്ടിയ, ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ്് പ്രഫുല്‍ പട്ടേല്‍, ഡല്‍ഹി സോക്കര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ദേശീയ താരങ്ങള്‍ തുടങ്ങിയവര്‍ എത്തിച്ചേരമെന്നാണ് പ്രതീക്ഷിക്കുന്നത്.
 ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അക്കാദമികളിലൊന്നായ ഇവര്‍ പോര്‍ട്ടുഗലില്‍ നടന്ന ലിസ്ബണ്‍ സെലിബ്ര സമ്മര്‍ ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം നടത്തി കഴിഞ്ഞ ആഴ്ചയാണ് തിരിച്ചത്തെിയത്. ദേശീയ ടീമിലേക്ക് ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്തവരാണ്  ബൈച്ചുങ് ബുട്ടിയ അക്കാദമി. സി.ബി.എസ്.ഇ നാഷനല്‍സിന് കളിക്കുന്ന ജിദ്ദ ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ കളിക്കാരടങ്ങിയ സ്പോര്‍ട്ടിങ് ടീം കോച്ച് ഷബീര്‍ അലിയുടെ പരിശീലനത്തില്‍ പ്രതീക്ഷയോടെയാണ് ശക്തരായ എതിരാളികളോട്   കളിക്കാനിറങ്ങുന്നത്.  ഇരുടീമുകളും ഇന്ന് ഡല്‍ഹിയില്‍ പരിശീലനം നടത്തി. ഡല്‍ഹിയിലെ തന്നെ ഹിന്ദുസ്ഥാന്‍ ഫുട്ബാള്‍ അക്കാദമിയുമായും സ്പോര്‍ട്ടിങ് ടീം  അടുത്ത ദിവസം കളിക്കും. ത്യാഗരാജ സ്പോര്‍ട്സ് കോംപ്ളക്സ് സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.