????????? ????????????? ????? ??????? ?????????????? ???????? ????? ?????? ??????????????

ഇന്ത്യന്‍ സ്ഥാനപതിക്കും കോണ്‍സല്‍ ജനറലിനും ഉജ്ജ്വല സ്വീകരണം

ജിദ്ദ: സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതി അഹമദ് ജാവേദിനും  കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖിനും ജിദ്ദയിലെ  ഇന്ത്യന്‍ കമ്മ്യൂണിറ്റി   ഉജ്ജ്വല സ്വീകരണം നല്‍കി. ജിദ്ദ ട്രൈഡന്‍റ് ഹോട്ടലില്‍ സംഘടിപ്പിച്ച യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസി കൂട്ടായ്മകളുടെ പ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.
കാര്യക്ഷമവും സുതാര്യവുമായ സേവനം ഉറപ്പ് വരുത്താന്‍ എംബസി പ്രതിജ്ഞാബദ്ധമാണെന്ന് സ്ഥാനപതി അഹമദ് ജാവേദ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.   പ്രവാസികളുടെ ന്യായമായ പ്രശ്നങ്ങള്‍ക്ക് തല്‍ക്ഷണം പരിഹാരം കണ്ടത്തെും. ഇതിന് വേണ്ടി സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തണം. അധികൃതര്‍ക്ക് ഇ മെയിലുകളിലൂടെ കിട്ടുന്ന എല്ലാ പരാതികള്‍ക്കും മറുപടി ലഭിക്കുമെന്നും അദ്ദേഹം പ്രവാസി സമൂഹത്തിന് ഉറപ്പ് നല്‍കി. ഇക്കാര്യത്തില്‍ എന്തെങ്കിലും കാലവിളംബം ഉണ്ടാവുകയാണെങ്കില്‍ തന്നെയോ കോണ്‍സല്‍ ജനറലിനേയൊ നേരിട്ട് ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
 പ്രധാനമന്ത്രി സൗദി സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ സമൂഹത്തെ കുറിച്ച് നല്ല അഭിപ്രായമാണ് എല്ലാവരും പ്രകടിപ്പിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സൗദി അറേബ്യയില്‍ പ്രവാസി ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുകയാണുണ്ടായത്.  ഇതിലൂടെ നിങ്ങള്‍ മാത്രമല്ല രാജ്യവും അഭിവൃദ്ധിപ്പെടുകയാണെന്ന് അംബാസഡര്‍ പറഞ്ഞു.  
രണ്ടാമതും ജിദ്ദയില്‍ വരാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ് പറഞ്ഞു. വീടും വാഹനവും മാത്രമാണ് മാറിയത്. സമൂഹം പഴയത് തന്നെ. അതുകൊണ്ട് ഇവിടെ ഒരു അപരിചിതത്വം അനുഭവപ്പെടുന്നില്ല. കോണ്‍സുലേറ്റിന്‍െറ സേവനം ഏറ്റവും വേഗതയില്‍  ലഭ്യമാക്കും. അഞ്ച് ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
 വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഗണേഷ്, ഷമീം കൗസര്‍, കെ.എം.ഷരീഫ് കുഞ്ഞു, സിയാദ് അലിഖാന്‍, ഖലീജ് ശൈഖ്, സുഹൈല്‍ മെഹ്ദി, നൂറുദ്ദീന്‍ ഖാന്‍, ജമാല്‍ ഖാദ്രി തുടങ്ങിയവര്‍ സംസാരിച്ചു.
സിയാദ് നദ്വി സ്ഥാനപതി അഹമദ് ജാവേദിനും വി.കെ.റഊഫ് കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖിനും ബൊക്കെ നല്‍കി. റിയാസ് മുല്ല, അസീസ് കിദ്വായി എന്നിവര്‍ ഉപഹാരം സമര്‍പ്പിച്ചു. ആശാശിജു ഗാനമാലപിച്ചു. മുഹിയിദ്ദീന്‍ സിറാജ് സ്വാഗതവും ഇംറാന്‍ കൗസര്‍ നന്ദിയും പറഞ്ഞു. ഫഹദ് അയ്യൂബ് ഖിറാഅത്ത് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.