ജിദ്ദ: 18ാമത് ജിദ്ദ ഫെസ്റ്റിവലിന് ഉജ്വല തുടക്കം. റെഡ് സീ മാളിലെ ഉദ്ഘാടന ചടങ്ങില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. ഒരു മാസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 50ഓളം കലാ കായിക വിനോദ സംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. മുന്‍വര്‍ഷത്തെ പരിപാടികള്‍ അവലോകനം ചെയ്തു പുതുമയാര്‍ന്നതും രാജ്യത്തിന് അനുഗുണമായതും ടൂറിസം മേഖല വികസിപ്പിക്കുന്നതുമാണ് പരിപാടികള്‍.
വിഷന്‍ 2030ന് സഹായകമായ വിവിധ പരിപാടികളും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഉല്ലാസ കേന്ദ്രങ്ങളും പ്രമുഖ സൂക്കുകളും കേന്ദ്രീകരിച്ചാണ് പരിപാടികള്‍ അരങ്ങേറുക. മേളയോടനുബന്ധിച്ച് വന്‍കിട കച്ചവട കേന്ദ്രങ്ങള്‍ സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. പത്ത് ലക്ഷമാളുകള്‍ കാണാണത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.