യാമ്പു: യാമ്പുറോയല്‍ കമീഷന്‍ ഹോസ്പിറ്റല്‍ ഫാര്‍മസിസ്റ്റായി പതിനെട്ട് വര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് കിണാശ്ശേരി സ്വദേശി നസീര്‍ പീച്ചനാരിക്ക് തനിമ യാമ്പുസോണ്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ യാത്രയയപ്പ്് നല്‍കി. യാമ്പുവിലെ മലയാളികള്‍ക്കിടയില്‍ ഹോസ്പിറ്റല്‍ നസീറെന്ന വിളിപ്പേരില്‍ സുപരിചിതനാണ് അദ്ദേഹം. അത്യാവശ്യ ഘട്ടങ്ങളില്‍ ഹോസ്പിറ്റലിലത്തെുന്ന മലയാളികള്‍ക്കു തന്നാലാവുന്ന സേവനങ്ങള്‍ ചെയ്യുവാന്‍ സദാ സന്നദ്ധനായിരുന്ന നസീര്‍.
എട്ട് വര്‍ഷം ജുബൈല്‍ റോയല്‍ കമീഷന്‍ ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിച്ച് 1998 ലാണ് അദ്ദേഹം യാമ്പുവില്‍ എത്തുന്നത്.
26 വര്‍ഷത്തെ ദീര്‍ഘമായ പ്രവാസത്തിന് ശേഷം കുടുംബത്തോടൊപ്പം നാട്ടില്‍ കഴിയാനാണ് പദ്ധതിയെന്ന് നസീര്‍ പറഞ്ഞു.
യാമ്പു തനിമ സാംസ്ക്കാരിക വേദി പ്രവര്‍ത്തകനാണ്. ചടങ്ങില്‍ സോണല്‍ പ്രസിഡന്‍റ്് സലീം വേങ്ങര അധ്യക്ഷത വഹിച്ചു. നസീര്‍ ഓമണ്ണില്‍, ജാബിര്‍ വാണിയമ്പലം, സിയാഹുല്‍ ഹഖ് എന്നിവര്‍ ആശംസ നേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.