പുണ്യരാവ് പ്രതീക്ഷിച്ച് ഇരുഹറമുകളിലേക്കും വിശ്വാസികളുടെ പ്രവാഹം

ജിദ്ദ: ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാവെന്ന് വിശ്വാസികള്‍ കരുതുന്ന റമദാനിലെ ഏറ്റവും വിശുദ്ധരാവ് (ലൈലത്തുല്‍ ഖദ്ര്‍) പ്രതീക്ഷിച്ച് മക്കയിലേക്കും മദീനയിലേക്കും ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ ഒഴുകുന്നു. വെള്ളിയാഴ്ചയും 27ാം രാവും ഒരുമിച്ച് വരുന്നതിനാല്‍ ഇരു ഹറമുകളിലും രാത്രി ചെലവഴിക്കാന്‍ ജനലക്ഷങ്ങളാാണ് ഇരുഹറമുകളിലും പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സുമായി ഒത്തുകൂടുന്നത്. റമദാനിലെ വെള്ളിയാഴ്ചകളില്‍ മക്കയില്‍ പത്ത ്ലക്ഷത്തിലധികവും മദീനയില്‍ അഞ്ച് ലക്ഷത്തിലധികവും പേര്‍ ജുമുഅ നമസ്കാരത്തില്‍  പങ്കെടുക്കാനത്തെിയിരുന്നു. അവസാന വെള്ളിയാഴ്ചയായതിനാല്‍ കൂടുതല്‍ വിശ്വസികളത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്. മക്കയിലും മദീനയിലുമുള്ള ഹോട്ടലുകളെല്ലാം തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞു. 20 ലക്ഷത്തോളം തീര്‍ഥാടകരെ ഉള്‍കൊള്ളാനുള്ള ഹോട്ടലുകള്‍ മക്കയിലുണ്ട്. രൂക്ഷമായ ഗതാഗതക്കുരുക്കായതിനാല്‍ സ്വദേശികളടക്കം ഹോട്ടല്‍ മുറിയെടുത്ത് ഹറമിന്‍െറ സമീപത്ത് താമസിക്കുകയാണ്. അവസാനത്തെ പത്തില്‍ ഹറം പള്ളിയില്‍ ഭജനമിരിക്കുന്നത് പതിനായിരങ്ങളാണ്. സ്വദേശികളാരും ഉംറ നിര്‍വഹിക്കാന്‍ ഈ തിരക്കിലേക്ക് വരരുതെന്ന സന്ദേശം ഫോണ്‍ വഴി അധികൃതര്‍ നല്‍കുന്നുണ്ട്.  
കര്‍ശനമായ സുരക്ഷയും മുന്‍കരുതലുകളുമാണ് റമദാനിലെ തിരക്ക് നേരിടാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മക്കയിലേക്കുള്ള വാഹനങ്ങളുടെ എണ്ണം കഴിഞ്ഞ തവണത്തേക്കാള്‍ 14 ശതമാനം വര്‍ധിച്ചതായാണ് കണക്ക്. റമദാന്‍ തുടങ്ങിയതോടെ മദീനയും വിശ്വാസികളുടെ തിരക്കിനാല്‍ വീര്‍പുമുട്ടുകയാണ്. കടുത്ത ചുടിലാണ് റമദാന്‍ എങ്കിലും പകല്‍ നേരങ്ങളില്‍ പോലും ജനമൊഴുക്കിന് കുറവില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.