വീട്ടുവേലക്കാരുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം  ‘അബ്ഷിര്‍’ വഴിയാക്കും -പാസ്പോര്‍ട്ട് വിഭാഗം

റിയാദ്: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പാസ്പോര്‍ട്ട് വിഭാഗം ആരംഭിച്ച ‘അബ്ഷിര്‍’ ഇലക്ട്രോണിക് സംവിധാനത്തിന് കീഴില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. വീട്ടുവേലക്കാരുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം അടുത്ത മാസങ്ങള്‍ക്കകം ഈ സംവിധാനത്തിലൂടെ ലഭ്യമാക്കുമെന്ന് പാസ്പോര്‍ട്ട് മേധാവി ഖാലിദ് അസൈ്സഖാന്‍ പറഞ്ഞു. വകുപ്പിന്‍െറ സേവനങ്ങള്‍ ഇലക്ട്രോണിക് രീതിയിലാക്കിയതു മുതല്‍ ഓഫിസില്‍ നേരിട്ട് എത്തുന്നവരുടെ എണ്ണം 80 ശതമാനവും കുറക്കാനായിട്ടുണ്ട്. വിദേശികളുടെ പുതിയ തിരിച്ചറിയല്‍ കാര്‍ഡായ ‘മുഖീം’ ആരംഭിച്ച് ചുരുങ്ങിയ കാലയളവില്‍ 4,80,000 കാര്‍ഡുകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. സൗദി പോസ്റ്റ് വഴിയാണ് പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉടമകള്‍ക്ക് എത്തിക്കുന്നത് എന്നതിനാല്‍ ജവാസാത്ത് ഓഫിസിലെ തിരക്ക് ഗണ്യമായി കുറക്കാന്‍ പുതിയ സംവിധാനത്തിന് സാധിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള തിരിച്ചറിയല്‍ കാര്‍ഡ് വര്‍ഷത്തില്‍ പുതുക്കണമെന്നും പുതുക്കിയ കാലാവധി ഇലക്ട്രോണിക് സംവിധാനത്തില്‍ രേഖപ്പെടുത്തുമെന്നും ഖാലിദ് അസൈ്സഖാന്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ യമന്‍, സിറിയ, ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പ്രത്യേക പരിഗണനയില്‍ സൗദിയില്‍ സന്ദര്‍ശന വിസയില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യം തുടരും. സൗദിയില്‍ നിന്ന് റീ-എന്‍ട്രിക്ക് അവധിക്ക് പോയി അനുവദിച്ച കാലാവധിക്കുള്ളില്‍ തിരിച്ചുവരാത്തവരുടെ വിസ റദ്ദ് ചെയ്യും. ഇത്തരത്തില്‍ തിരിച്ചുവരാത്തവരുടെ അവശേഷിക്കുന്ന കാലാവധിക്കുള്ള സര്‍ക്കാര്‍ ഫീസ് സ്പോണ്‍സര്‍ക്ക് തിരിച്ചു ലഭിക്കില്ളെന്നും ജവാസാത്ത് മേധാവി പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.