റിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷന്‍ റിയാദ് അഞ്ചാം വാര്‍ഷികം ആഘോഷിച്ചു. പ്രസിഡന്‍റ് സൈദ് അബ്ദുല്‍ ഖാദറിന്‍െറ അധ്യക്ഷതയില്‍ ക്ളിക്കോണ്‍ ബിസിനസ് ഡെവലപ്മെന്‍റ് മാനേജര്‍ ഫൈസല്‍ ബിന്‍ അഹ്മദ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകന്‍ ഐ.വി ശശി മുഖ്യാതിഥിയായിരുന്നു. ഡെന്നീസ് സ്ളീബ വര്‍ഗീസ് അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ജോയ് ചാക്കോ ഉപഹാരം നല്‍കി. ‘മെട്രോ ഫെസ്റ്റിന്‍െറ ഭാഗമായി സംഘടിപ്പിച്ച കളറിങ് മത്സരം സംഘടിപ്പിച്ചു. റിയാദിലെ പ്രവാസി സമൂഹത്തില്‍ വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ഡോ. തമ്പി, ഹബീബ് അബൂബക്കര്‍, ഷാജഹാന്‍ കല്ലമ്പലം, പാത്തു ടീച്ചര്‍, പീറ്റര്‍ കോതമംഗലം, നിഷാദ് ചെറുപിള്ളി, ഗോപകുമാര്‍ മാഹിന്‍ ഇടപ്പിള്ളി എന്നിവരെയും ആദരിച്ചു. പ്രവാസ ലോകത്ത് നിന്നുള്ള ബാലതാരം മുഹ്സിന്‍ സലാമിന് ഐ.വി ശശി പ്രശസ്തി പത്രം നല്‍കി. കലണ്ടര്‍ അനീഷ് ജേക്കബിന് നല്‍കി പ്രകാശനം ചെയ്തു. റിയാസ് മുഹമ്മദ് അലി, ബാലചന്ദ്രന്‍ നായര്‍, ശിഹാബ് കൊട്ടുകാട്, സന്തോഷ്, അബ്ദുസ്സലാം പെരുമ്പാവൂര്‍, നിസാര്‍ കളരിപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. നിസാം അലി, കിഷോര്‍ മേനോന്‍ എന്നിവര്‍ നയിച്ച ഗാനമേളയില്‍ റിയാദിലെ പ്രമുഖ ഗായകര്‍ പങ്കെടുത്തു. സലാം മീതിയേന്‍, ബേബി തോമസ്, റഹീം കൊപ്പറമ്പില്‍, ജോയ്സ് പോള്‍, ജയന്‍ പിറവം, ഹമീദ് ചെറുപിള്ളി, സുനില്‍ കുമാര്‍, മുഹമ്മദ് അലി ആലുവ, അഖില്‍ ജോസഫ്, അജീഷ് ചെറുവട്ടൂര്‍, മത്തായി വര്‍ഗീസ്, സെബൂ ഗീവര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. റഫീഖ് പാനായിക്കുളം സ്വാഗതവും പ്രദീപ് മേനോന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.