സിഫ് ഫുട്്ബാള്‍: റിയല്‍ കേരള സെമിയില്‍

ജിദ്ദ: സിഫ് ഫുട്ബാള്‍ ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നൂര്‍ മെഡിക്കല്‍ സെന്‍റര്‍ ജിദ്ദ ഫ്രണ്ട്സ് ജൂനിയറിനെ രണ്ടിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തി ടി.എസ്.എസ് റിയല്‍ കേരള സെമിയില്‍ കടന്നു. 14ാം മിനുട്ടില്‍ കിട്ടിയ പെനാല്‍റ്റിയിലൂടെയാണ് റിയല്‍ കേരള സ്കോര്‍ ബോര്‍ഡ് തുറന്നത്. പെനാല്‍റ്റി ഗോളാക്കി മാറ്റിയ സനൂജ് 21ാം മിനുട്ടില്‍ വീണ്ടും ലക്ഷ്യം കണ്ടു. സംനത്തുല്‍ നസ്രീന്‍, ഇമ്പിച്ചമ്മദ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി പട്ടിക പൂര്‍ത്തിയാക്കി. 
പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലത്തെിച്ച താഹിര്‍ നകാഷും നിയാസ് തച്ചങ്ങോടനുമായിരുന്നു ജിദ്ദ ഫ്രണ്ട്സിന്‍െറ സ്കോറര്‍മാര്‍. മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട സൈനുല്‍ ആബിദിനു അശ്റഫ് ജെ.എന്‍.എച്ച് ട്രോഫി നല്‍കി.         
ഡി ഡിവിഷന്‍ ആദ്യ മത്സരത്തില്‍ ഇന്തോനേഷ്യന്‍ സ്കൂള്‍ മറുപടിയില്ലാത്ത ഒരു ഗോളിന് അല്‍ ഫലാഹ് ഡി.പി.എസ് സ്കൂളിനെ പരാജയപെടുത്തി സെമിയില്‍ കടന്നു. അന്‍സാരിയുടെ വകയായിരുന്നു വിജയ ഗോള്‍. മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട  ഇന്തോനേഷ്യന്‍ സ്കൂളിന്‍െറ സായദിനു ഫസുല്‍ അലി മാസ്റ്റര്‍ ട്രോഫി നല്‍കി.
രണ്ടാം മത്സരത്തില്‍ ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ മറുപടിയില്ലാത്ത മൂന്ന് ഗോളിന് അല്‍ നൂര്‍ ഇന്‍റര്‍നാഷനല്‍ സ്കൂളിനെ പരാജയപ്പെടുത്തി. രണ്ടു ടീമുകളും നേരത്തെ തന്നെ സെമി ബെര്‍ത്ത് ഉറപ്പാക്കിയിരുന്നു. ഇന്ത്യന്‍ കുട്ടികള്‍ ഒറ്റ ഗോളും വഴങ്ങാതെ മൊത്തം എട്ടു ഗോളുകള്‍ നേടി ഗ്രൂപ്പ് ജേതാക്കളായി സെമിയില്‍ ബംഗ്ളാദേശ് ഇന്‍റര്‍നാഷനല്‍ സ്കൂളിനെ നേരിടും.  ഫവാസ് ഇസ്മാഈല്‍ രണ്ടു ഗോളും ഹാതിം നസീര്‍ ഒരു ഗോളും നേടി. കളിയിലെ കേമന്‍ ആയി തിരഞ്ഞെടുത്ത ഹാതിം നസീറിന് പി.ടി ശരീഫ് ട്രോഫി നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.