റിയാദ്: തീവ്രവാദ ബന്ധമുള്ളവര്‍ക്കെതിരായ നടപടികള്‍ സൗദി അറേബ്യ ശക്തമാക്കുന്നു. ഇതിന്‍െറ ഭാഗമായി നടന്ന പരിശോധനയില്‍ 10 ദിവസത്തിനകം തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന 47 പേരെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് അധികൃതര്‍ പിടികൂടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 36 പേര്‍ സൗദികളാണ്. സിറിയ (ആറ്), യമന്‍ (നാല്), സുഡാന്‍ (ഒന്ന്), ഫിലിപ്പീന്‍സ് (ഒന്ന്) എന്നിങ്ങനെയാണ് പിടിയിലായവരുടെ രാജ്യം തിരിച്ചുള്ള കണക്ക്. ഇതോടെ ഏഴു വര്‍ഷത്തിനിടെ സുരക്ഷ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്ത തീവ്രവാദികളുടെ എണ്ണം 47777 ആയി. റിയാദ്, ദമ്മാം മേഖലകളില്‍ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്ന സംഘത്തെക്കുറിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍ ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിരുന്നു. ഈ സംഘത്തിലുള്ളവരാണ് പിടിയിലായിരിക്കുന്നത്. ആഗസ്റ്റില്‍ അബഹയില്‍ സൈനിക കേന്ദ്രത്തിലെ പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരനുമായി ബന്ധമുള്ളവരായിരുന്നു ഇവര്‍. റിയാദില്‍ നടന്ന റെയ്ഡില്‍ പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷിക്കുന്ന ഫൈസല്‍ ഹമദ് അല്‍ ഗാംദിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.