Posted On
date_range Updated On
date_range ഹൃദയാഘാതം: കോഴിക്കോട് സ്വദേശി ജീസാനില്‍ മരിച്ചു
ജീസാന്: ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ജീസാനില്‍ മരിച്ചു. കോഴിക്കോട് വെള്ളയില്‍ ഫാത്തിമ മന്‍സിലില്‍ ഷാഹുല്‍ ഹമീദ് (35) ആണ് മരിച്ചത്. അഞ്ചുവര്‍ഷമായി ജീസാനില്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയായിരുന്നു.
വെള്ളിയാഴ്ച പകല്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പോയി മരുന്നുകള്‍ വാങ്ങിയിരുന്നു. ജോലി കഴിഞ്ഞ് രാത്രി 10 മണിയോടെ താമസ സ്ഥത്ത് എത്തിയതിന് ശേഷമാണ് മരണം സംഭവിച്ചത്. അബു ആരിഷിലെ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ തന്നെ ഖബറടക്കുമെന്ന് ജിദ്ദയിലുള്ള ഇദ്ദേഹത്തിന്‍െറ അമ്മാവന് പറഞ്ഞു. ഒരു സഹോദരന് അല്‍ ഖസീമില്‍ ജോലി ചെയ്യുന്നുണ്ട്. ജീസാനിലെ സാമൂഹിക പ്രവര്ത്തകന് ശംസു പൂക്കോട്ടൂരാണ് നടപടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഭാര്യ: സുനിത. മക്കള്‍: അഫ്താഫ്, ഫാത്തിമ നൂറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.