ജിദ്ദ: യമനിലെ വെടിനിര്‍ത്തല്‍ ധാരണ ഹൂതികള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ആക്രമണം തുടരാന്‍ തീരുമാനിച്ചതായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യ സൈനിക വക്താക്കള്‍ അറിയിച്ചു.
ജനീവയില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ക്ക് അനുബന്ധമായി വെടിനിര്‍ത്തലിന് ഡിസംബര്‍ 15നാണ് ധാരണയിലത്തെിയത്. ഒരാഴ്ചത്തേക്കാണ് ഇത് പ്രഖ്യാപിച്ചിരുന്നതെങ്കിലും അനൗദ്യോഗികമായി വെടിനിര്‍ത്തല്‍ തുടര്‍ന്നുപോരുകയായിരുന്നു. ഇതിനിടെ നിരവധി തവണ ധാരണ തെറ്റിച്ച് ഹൂതികള്‍ സഖ്യസേനക്ക് നേരെ മിസൈലാക്രമണമുള്‍പ്പെടെ നടത്തി.
കൊല്ലം സ്വദേശി ജറീസ് മത്തായി ഉള്‍പ്പെടെ മൂന്നുപേര്‍ ജീസാനടുത്ത് മുവസ്സമില്‍ കൊല്ലപ്പെട്ടതാണ് ഹൂതി അതിക്രമങ്ങളിലെ ഒടുവിലത്തെ സംഭവം.
ഹൂതി, അലി അബ്ദുല്ല സാലിഹ് സംഘങ്ങളുടെ നിരന്തരമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വെടിനിര്‍ത്തലില്‍ നിന്ന് പിന്മാറുകയാണെന്ന് സൗദിയുടെ ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സിയായ എസ്.പി.എ ഇന്നലെ അറിയിച്ചു. അതേസമയം, സമാധാനപരമായ പരിഹാരത്തിന് എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും സൈനിക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ കാര്‍മികത്വത്തിലുള്ള രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ ഈമാസം 14ന് ആരംഭിക്കാനിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.