ജിദ്ദയില്‍ 355 നിയമലംഘകര്‍ പിടിയില്‍

ജിദ്ദ: ജിദ്ദയുടെ കിഴക്ക് മേഖലയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 355 നിയമലംഘകര്‍ പിടിയിലായി. പൊലീസ് മേധാവി കേണല്‍ മസ്ഊദ് അലവാനിയുടെ മേല്‍നോട്ടത്തില്‍ പുലര്‍ച്ചെയാണ് റെയ്ഡ് നടന്നത്. കുറ്റകൃത്യങ്ങളില്‍ പിടികിട്ടേണ്ടവരും ഇക്കൂട്ടത്തിലുണ്ട്. പ്രമുഖ കമ്പനിയുടെ താമസ സ്ഥലത്ത് നടന്ന റെയ്ഡില്‍ സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവരടക്കം 70 ഓളം പേര്‍ പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്. നിയമലംഘകര്‍ താമസിച്ച കെട്ടിടത്തിന്‍െറ ഉടകളെ പൊലീസ് വിളിപ്പിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.