ഉംറ കഴിഞ്ഞ്  മടങ്ങിയ  കോഴിക്കോട്ടുകാര്‍ സഞ്ചരിച്ച  ബസിന് തീപിടിച്ചു:  ഒഴിവായത് വന്‍ ദുരന്തം

ജിദ്ദ: ഉംറ കഴിഞ്ഞ്  മടങ്ങിയ  കോഴിക്കോട്ടുകാര്‍ സഞ്ചരിച്ച  ബസിന് തീപിടിച്ചു. ലഗേജുകള്‍ ഭാഗികമായി കത്തി നശിച്ചു.അഗ്നിബാധ തുടക്കത്തിലേ കണ്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. 38 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മദീന സന്ദര്‍ശനവും കഴിഞ്ഞ്  നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ജിദ്ദ എയര്‍പോര്‍ട്ടിലത്തൊന്‍   50 കിലോമീറ്റര്‍ ബാക്കിയുള്ളപ്പോഴാണ് സംഭവം. കത്തുന്ന മണം ഉയര്‍ന്നപ്പോള്‍ ബസ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് എഞ്ചിന്‍ ഭാഗത്ത് തീ പടരുന്നത് കണ്ടത്. ഉടന്‍ തന്നെ യാത്രക്കാരെ ഇറക്കി. ബസിലുള്ള സാധനങ്ങളും അടിയില്‍ സൂക്ഷിച്ച ലഗേജുകളും സാഹസികമായി പുറത്തെടുത്തു.  റാക്കില്‍ സൂക്ഷിച്ച ലഗേജുകളാണ് കത്തി നശിച്ചത്. എട്ടുപേരുടെ ഹാന്‍ഡ്ബാഗ് പൂര്‍ണമായും നശിച്ചു. ഇതില്‍ വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും പണവുമുണ്ടായിരുന്നു.ഫയര്‍ഫോഴ്സിന്‍െറ സമയോചിത ഇടപടലാണ് ദുരന്തം ഒഴിവാക്കിയതെന്ന്  രക്ഷപ്പെട്ട യാത്രക്കാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.പാസ്പോര്‍ട്ടുകളും മറ്റു യാത്രാ രേഖകളും ഗ്രൂപ്പ് അമീറിന്‍െറ  കൈവശമായതിനാല്‍ യാത്ര മുടങ്ങിയില്ല. ഫയര്‍ഫോഴ്സിന്‍െറ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ലഗേജുകള്‍ നനഞ്ഞു കുതിര്‍ന്നു. കോഴിക്കോട്ടെ സ്വകാര്യ ഗ്രൂപ്പില്‍ വന്നവരാണ് ഇവര്‍. ജില്ലയുടെ പലഭാഗങ്ങളിലുള്ളവരാണ് തീര്‍ഥാടകര്‍. എല്ലാവരും ഞായറാഴ്ച രാത്രി 10.45ന് എയര്‍ ഇന്ത്യ കൊച്ചി വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.