മേഖലയിലെ ഏറ്റവും വലിയ സൈനിക പരിശീലനത്തിന്  സൗദി മന്ത്രിസഭയുടെ പിന്തുണ

റിയാദ്: സൗദിയുടെ വടക്കന്‍ മേഖലയില്‍ നടക്കാനിരിക്കുന്ന സൈിനക പരിശീലനത്തിന് മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു. മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ സൈനികാഭ്യാസത്തിന്‍െറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ അറിയിച്ചു. ‘റഅദുശ്ശമാല്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന മിഡ്ലീസ്റ്റിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരിശീലനത്തിലൂടെ ലക്ഷ്യമാക്കിയ നേട്ടം കൈവരിക്കാന്‍ സാധിക്കട്ടെ എന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. 
ഹിസ്ബുല്ലയുടെ തീവ്രവാദപരമായ നീക്കമാണ് ലബനാന്‍ സര്‍ക്കാറിനും സാധാരണ ജനങ്ങള്‍ക്കും അനുകൂലമാകുമായിരുന്ന സൗദി സര്‍ക്കാറിന്‍െറ സഹായം നിര്‍ത്തലാക്കിയതെന്ന് മന്ത്രിസഭ അറിയിച്ചു. 
സൗദിക്കെതിരെ അറബ്, അന്താരാഷ്ട്ര വേദികളില്‍ ലബനാന്‍ നടത്തിയ പരാമര്‍ശങ്ങളും ഇറാനിലെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെയുള്ള അതിക്രമത്തെ അപലപിക്കാതിരുന്നതും സൗഹൃദപരമായ നിലപാടല്ളെന്ന് യോഗം ആവര്‍ത്തിച്ച് വ്യക്തമാക്കി. അതേസമയം ചില അധികൃതരില്‍ നിന്നുണ്ടായ അനുകൂല സമീപനത്തെ മന്ത്രിസഭ പ്രശംസിച്ചു.
കാര്‍ശിക മേഖലയില്‍ കോഴിവളര്‍ത്തലിന് പ്രോല്‍സാഹനം നല്‍കാന്‍ തീരുമാനിച്ചു. വ്യക്തികളും ചാരിറ്റി ട്രസ്റ്റുകളും ആരംഭിക്കുന്ന ചെറുകിട സംരംഭങ്ങളെയാണ് മന്ത്രിസഭയുടെ അനുമതിയോടെ കൃഷി മന്ത്രാലയം പ്രോല്‍സാഹിപ്പിക്കുക. സൗദിക്ക് ആവശ്യമായ കോഴികളെ ചെറുകിട സംരംഭങ്ങളിലൂടെ സ്വദേശത്ത് വളര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരം സംരംഭങ്ങള്‍ക്ക് ആവശ്യമായ സഹായം സൗദിക്കകത്തുനിന്നും പുറത്തുനിന്നും സ്വീകരിക്കുമെന്നും മന്ത്രിസഭ തീരുമാനത്തില്‍ പറയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.