ഹജ്ജ് ടെര്‍മിനലില്‍ ‘മര്‍ഹബന്‍’ പരിപാടി ഉദ്ഘാടനം ചെയ്തു

ജിദ്ദ: കിങ് അബ്ദുല്‍ അസീസ് വിമാനത്താവളം ഹജ്ജ് ടെര്‍മിനലില്‍ ‘മര്‍ഹബന്‍’ പരിപാടി ആരംഭിച്ചു. ഉംറ തീര്‍ഥാടകരെ വരവേല്‍ക്കുമ്പോള്‍ കാലങ്ങളായി നിലനിന്നിരുന്ന പരമ്പരാഗത ഇസ്ലാമിക ആചാരങ്ങള്‍ പരിചയപ്പെടുത്തുന്നതിന് ജിദ്ദ ഹജ്ജ് മന്ത്രാലയ ബ്രാഞ്ച് ഓഫീസാണ് ‘മര്‍ഹബന്‍’ ഒരുക്കിയത്.  ഹജ്ജ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കൗതുകകരമായ സ്വീകരണം സംവിധാനിച്ചത്. പൗരാണിക ഹിജാസി വേഷംധരിച്ചും സ്വാഗതമോതിയും ഈത്തപ്പഴവും കഹ്വയും റോസാപൂക്കളും മിഠായികളും വിതരണം ചെയ്തുമാണ് അധികൃതര്‍ തീര്‍ഥാടകരെ വരവേറ്റത്. 
ഈജിപ്തില്‍ നിന്നത്തെിയ തീര്‍ഥാടകരാണ് ആദ്യസ്വീകരണത്തിന് സാക്ഷികളായത്. സ്വീകരണത്തില്‍ എല്ലാ രാജ്യക്കാരും ഉള്‍പ്പെടാനായി ഒരാഴ്ച പരിപാടി തുടരും. ജിദ്ദ ഹജ്ജ് മന്ത്രാലയ ബ്രാഞ്ച് ഓഫിസ് മേധാവിയും ഉംറ കാര്യ അസിസ്റ്റന്‍റ് അണ്ടര്‍സെക്രട്ടറിയുമായ മുഹമ്മദ് മുര്‍ഗലാനി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്വീകരണഹാളിലേക്ക് എത്തുമ്പോഴും യാത്ര നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മദീന, മക്ക എന്നിവിടങ്ങളിലേക്കുള്ള ബസ്സുകളില്‍ കയറാന്‍ കൂട്ടമായി എത്തുന്ന സമയത്തുമാണ് സ്വീകരണം നല്‍കുന്നതെന്നും തീര്‍ഥാടകര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.