ഫോക്കസ് -അല്‍അബീര്‍ വൃക്കരോഗ നിര്‍ണയ ക്യാമ്പ്  ഇന്ന്

ദമ്മാം: ഫോക്കസ് സൗദി അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് വെള്ളിയാഴ്ച നടക്കുമെന്ന്  സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ദമ്മാം അല്‍അബീര്‍ മെഡിക്കല്‍ സെന്‍ററില്‍ രാവിലെ 9 മണിക്ക്  ആരംഭിക്കുന്ന ക്യാമ്പ് വൈകീട്ട് എട്ട് മണി വരെ  തുടരും. 
ജോലി തിരക്ക് കാരണം ആരോഗ്യ സംരക്ഷണത്തില്‍ അലംഭാവം  കാണിക്കുന്നവരെയും കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന സാധാരണക്കാരേയുമാണ് ക്യാമ്പ് ലക്ഷ്യം വെക്കുന്നതെന്ന് ഫോക്കസ് സൗദി സി.ഒ.ഒ ഷബീര്‍ വെള്ളാടത്ത് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0505467341, 0534826012, 0532365896 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വാര്‍ത്തസമ്മേളനത്തില്‍ ഫോക്കസ് ഭാരവഹികളായ ഷബീര്‍ വെള്ളാടത്ത്, മുഹമ്മദ് റാഫി, മുഹമ്മദ് മടവൂര്‍, അന്‍സാര്‍ കടലുണ്ടി, അബ്ദുല്ല തൊടിക, അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്‍െറ നജ്മുന്നിസ, മാലിക് മക്ബൂല്‍ എന്നിവര്‍ പങ്കെടുത്തു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.