ജിദ്ദ: നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ലാഭത്തിനും കോര്‍പറേറ്റ് ഭീമന്‍മാര്‍ക്ക് വേണ്ടിയുള്ളതുമാണെന്ന് മുസ്്ലിം ലീഗ് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍. ജിദ്ദയില്‍ മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ നടപടികള്‍ രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സാധാരണക്കാരുടെ ജീവിതം കൂടുതല്‍ പ്രയാസകരമാവുമ്പോള്‍ കുത്തക മുതലാളിമാര്‍ക്ക് വരുമാനം വര്‍ധിക്കും. അച്ചടക്കം അടിച്ചേല്‍പ്പിക്കുന്ന ഫാഷിസമാണ് നടക്കുന്നത്.
രാജ്യം ഏകാധിപത്യത്തിലേക്ക് കൊണ്ടുപോവുകയാണ്. അണിയറയില്‍ ആദായ നികുതി നിര്‍ത്തലാക്കാനുള്ള നീക്കം നടക്കുന്നു. ഒറ്റ നോട്ടത്തില്‍ നല്ല തീരുമാനമാണെന്ന് തോന്നുമെങ്കിലും ട്രാന്‍സാക്ഷന്‍ നികുതി ഏര്‍പ്പെടുത്തുക വഴി സാധാരണക്കാര്‍ക്ക് നഷ്ടവും കോര്‍പറേറ്റ് ഭീമന്‍മാര്‍ക്ക് വന്‍ ലാഭവുമാണ് ഉണ്ടാകാന്‍ പോകുന്നത്. ആഗോളവത്ക്കരണത്തെ പ്രതിരോധിക്കുന്നതില്‍ സഹകരണ ബാങ്കുകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് ആശ്രയമായ സഹകരണ മേഖലയിലുള്ള വിശ്വാസം കേന്ദ്രസര്‍ക്കാര്‍ നഷ്ടമാക്കി. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാലും സഹകരണ ബാങ്കുകളില്‍ ഇടപാട് നടത്താന്‍ ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യമാണുള്ളതെന്നും കെ.എന്‍.എ ഖാദര്‍ പറഞ്ഞു.
ശറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ല പ്രസിഡന്‍റ് വി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്‍റ് എം.എം കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. പി.ടി മുഹമ്മദ്, അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര എന്നിവര്‍ സംസാരിച്ചു. മലപ്പുറം ജില്ലാ ഭാരവാഹികളായ ഉബൈദുല്ല തങ്ങള്‍, ലത്തീഫ് മുസ്ലിയാരങ്ങാടി, പി.എം.എ ഗഫൂര്‍ പട്ടിക്കാട്, നാസര്‍ മച്ചിങ്ങല്‍, വി.പി ഉനൈസ് തിരൂര്‍, ഇല്യാസ് കല്ലിങ്ങല്‍, മജീദ് പൊന്നാനി, അബൂബക്കര്‍ അരീക്കോട്, ജലാല്‍ തേഞ്ഞിപ്പലം, മജീദ് അരിമ്പ്ര എന്നിവര്‍ സംബന്ധിച്ചു.
കെ.എം.സി.സി നേതാക്കളായ പി.എം.എ ജലീല്‍, അന്‍വര്‍ ചേരങ്കൈ, സഹല്‍ തങ്ങള്‍, നിസാം മമ്പാട്, റസാഖ് അണക്കായി, ടി.പി ശുഐബ് . ഇസ്മായില്‍ മുണ്ടക്കുളം, സി.കെ ഷാക്കിര്‍, സി.കെ. അബ്ദുറഹ്മാന്‍, അബ്ദുറഹ്മാന്‍ വെള്ളിമാടുകുന്ന്, അബ്ദുല്ല പാലേരി, അബ്ബാസ് നാട്യമംഗലം, നസീര്‍ വാവക്കുഞ്ഞ് എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ല ജനറല്‍ സെക്രട്ടറി മജീദ് കോട്ടീരി സ്വാഗതവും ട്രഷറര്‍ ജമാല്‍ ആനക്കയം നന്ദിയും പറഞ്ഞു. ഹാഷിം ജിഫ്രി തങ്ങള്‍ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.