ബ്ളൂ സ്റ്റാര്‍ സോക്കര്‍: സബീന്‍ എഫ്.സിയും റിയല്‍ കേരളയും സെമിയില്‍

ജിദ്ദ: മൂന്നാമത് നാദക് ബ്ളൂസ്റ്റാര്‍ സോക്കര്‍ ഫെസ്്റ്റില്‍ തുടച്ചയായ രണ്ടാം ജയത്തോടെ ശറഫിയ്യ ട്രേഡിങ്ങ് സബീന്‍ എഫ്.സിയും ജി.ടി ബ്രാന്‍ഡ് റിയല്‍ കേരളയും സെമി ഫൈനലില്‍ പ്രവേശിച്ചു. 
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നടന്ന ആദ്യ മത്സരത്തില്‍ ജൂനിയര്‍ (അണ്ടര്‍ 17) വിഭാഗത്തില്‍ ടാലന്‍റ് ടീന്‍സ് സോക്കര്‍ ഫ്രീക്സുമായി ഓരോ ഗോള്‍ വീതമടിച്ചു സമനിലയില്‍ പിരിഞ്ഞു. നഈം സിദ്ദീക് നേടിയ ഗോളിന് സോക്കര്‍ ഫ്രീക്സ് ആദ്യം മുന്നിലത്തെിയെങ്കിലും പൊരുതിയ ടാലന്‍റ്  ടീന്‍സ് അവരുടെ സൂപ്പര്‍ താരം റബീഹ് സമാന്‍ നേടിയ ഉജ്വല ഗോളുമായി മത്സരത്തിലേക്ക് തിരിച്ചു വന്നു. 
മത്സരത്തിലുടനീളം മികവുറ്റ പ്രകടനം കാഴ്ചവെച്ച ടാലന്‍റ് ടീന്‍സിന്‍റെ  റബീഹ് സമാന്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. സൗദി ഗസറ്റ് സ്പോര്‍ട്സ് എഡിറ്റര്‍ കെ.ഒ. പോള്‍സണ്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം റബീഹ് സമാന് സമ്മാനിച്ചു. 
സീനിയര്‍ വിഭാഗത്തിലെ ആദ്യ മത്സരത്തില്‍  സബീന്‍ എഫ്.സിയും അല്‍ അമല്‍ വാച്ചസ് ബ്ളാസ്റ്റേഴ്സ് എഫ്.സിയും തമ്മിലായിരുന്നു. ആദ്യ പകുതിയില്‍ സമാന്‍ നേടിയ ഒരു ഗോളിന് സബീന്‍ എഫ്.സി വിജയിച്ചു.   സബീന്‍ എഫ്.സിയുടെ ഷഫീക് ചോലയിലാണ് മികച്ച കളിക്കാരന്‍.
രണ്ടാം മത്സരത്തില്‍  ജി.ടി ബ്രാന്‍ഡ് ഫാക്ടറി റിയല്‍ കേരള എഫ്.സി ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് അല്‍റയാന്‍ ബ്ളൂ സ്്റ്റാര്‍ ബി ടീമിനെ തോല്‍പ്പിച്ച് ടൂര്‍ണമെന്‍റിലെ രണ്ടാം ജയവും സെമി ബെര്‍ത്തും ഉറപ്പിച്ചു.  ആദ്യ പകുതിയില്‍ ഷിനാസ് നേടിയ ഒരു ഗോളിന് റിയല്‍ കേരള മുന്നിട്ടു നില്‍ക്കുകയായിരുന്നു. 
രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ റമീസ് അഹമ്മദ് പെനാല്‍റ്റിയിലൂടെ രണ്ടാം ഗോള്‍ നേടി. റിയല്‍ കേരളയുടെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മധ്യനിര താരം റമീസ് അഹമ്മദ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. 
റോയല്‍ ട്രാവല്‍സ് ദമ്മാം റീജിയന്‍ മാനേജര്‍ മുനീര്‍ ബാബു, സിഫ് ജനറല്‍ സെക്രട്ടറി നാസര്‍ ശാന്തപുരം എന്നിവര്‍ മികച്ച കളിക്കാര്‍ക്കുള്ള പുരസ്കാരങ്ങള്‍ സമ്മാനിച്ചു. 
ജാവീദ്, മുഹമ്മദലി,  കെ.ഒ പോള്‍സണ്‍, റഷീദ് മാളിയേക്കല്‍,  ഉസ്മാന്‍, മുനീര്‍ ബാബു, നിസാം മമ്പാട്,  മുഹമ്മദലി ഓവുങ്ങല്‍, ശരീഫ്   എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.