ജിദ്ദ: പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച് മാരകമായി പരിക്കേല്‍പിച്ച സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഹാഇലിലാണ് സംഭവം.
പമ്പില്‍ കാര്‍ കൊണ്ടുനിര്‍ത്തിയ അക്രമി ഫുള്‍ ടാങ്ക് പെട്രോള്‍ അടിപ്പിച്ചു.
പണം നല്‍കാതെ പോകാന്‍ ശ്രമിച്ച ഇയാളോട് ജീവനക്കാരന്‍ പണം ആവശ്യപ്പെട്ടതാണ് പ്രകോപനമായത്. ആദ്യം ജീവനക്കാരന്‍െറ മുഖത്ത് തല്ലിയ ഇയാള്‍ കാറില്‍ നിന്ന് വടി എടുത്തുകൊണ്ടുവന്ന് തലങ്ങും വിലങ്ങും ആക്രമിക്കുകയായിരുന്നു. പിന്തിരിപ്പിക്കാനത്തെിയ ആളെയും വകവെക്കാതെ ഇയാള്‍ മര്‍ദനം തുടര്‍ന്നു.
സി.സി ടിവി കാമറയില്‍ സംഭവം മുഴുവന്‍ റെക്കോഡായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വൈറല്‍ ആയതിനെ തുടര്‍ന്ന് അക്രമിക്കെതിരെ വന്‍ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടപടികള്‍ക്കായി അക്രമിയെ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.