സൗദി ആരോഗ്യ മേഖല  സ്വകാര്യവത്കരിക്കുന്നു

റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ സര്‍ക്കാര്‍ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും സ്വകാര്യവത്കരിക്കാന്‍ നീക്കം ആരംഭിച്ചു. സൗദി വിഷന്‍ 2030ന്‍െറ ഭാഗമായി സര്‍ക്കാര്‍ ചെലവ് കുറക്കാനും ആതുരസേവന രംഗം മെച്ചപ്പെടുത്താനും ഉദ്ദേശിച്ചാണിത്.ബജറ്റിലെ 19 ശതമാനത്തോളം വകയിരുത്തുന്ന സര്‍ക്കാര്‍ ചെലവിലുള്ള ആരോഗ്യ മേഖല സ്വകാര്യവത്കരിക്കണമെന്നത് സൗദി വിഷന്‍ 2030ന്‍െറ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഈ തീരുമാനം പ്രാബല്യത്തില്‍ വരുത്തുന്നതിന്‍െറ ഭാഗമായി തലസ്ഥാന നഗരിയുടെ വടക്കന്‍ പ്രദേശത്തുള്ള പ്രമുഖ സര്‍ക്കാര്‍ ആശുപത്രി 2017 ആദ്യം മുതല്‍ സ്വകാര്യ മേഖലക്ക് കൈമാറുമെന്ന് പേര് വെളിപ്പെടുത്താത്ത ആരോഗ്യ മന്ത്രലായ പ്രതിനിധി പറഞ്ഞു.

300 കിടക്കകളും 43 വിവിധ ഒ.പികളും കിഡ്നി രോഗികള്‍ക്കുള്ള ഡയാലിസിസിന് 42 കിടക്കകളുമുള്ള ആശുപത്രി റിയാദിലെ 28 വില്ളേജുകള്‍ക്കും സമീപ പ്രദേശങ്ങളിലെ താമസക്കാര്‍ക്കുമുള്ള ആരോഗ്യപരിചരണ കേന്ദ്രമാണ്. സ്വകാര്യ മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ സ്ഥാപനം ജനുവരി ആദ്യത്തോടെ പൂര്‍ണമായും സ്വകാര്യ സ്ഥാപനമായി പരിവര്‍ത്തിപ്പിക്കും. 160 ബില്യന്‍ ബജറ്റില്‍ വകയിരുത്തിയ ആരോഗ്യ മേഖല പൊതുവിഹിതം ചെലവാക്കുന്ന മേഖലകളില്‍ വിദ്യാഭ്യാസം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണുള്ളത്. ആരോഗ്യ മേഖലയെ പൂര്‍ണമായും സ്വകാര്യവത്കരിക്കുന്നതിലൂടെ 860 ബില്യന്‍ റിയാല്‍ ബജറ്റിന്‍െറ 19 ശതമാനത്തോളം ലാഭിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.