റിയാദ്: സൗദി ശൂറ കൗണ്‍സിലിന്‍െറ ഏഴാമത് സമിതി ചൊവ്വാഴ്ച സല്‍മാന്‍ രാജാവിന്‍െറ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുതുതായി കൗണ്‍സിലിലേക്ക് നിര്‍ദേശിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ 150 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്.
സൗദിയുടെ സ്വദേശ, വിദേശ നയങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള സല്‍മാന്‍ രാജാവിന്‍െറ നയപ്രഖ്യാപന പ്രസംഗം ബുധനാഴ്ച നടക്കും.
ശൂറ കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഇബ്രാഹീം ആല്‍ശൈഖിന്‍െറ നേതൃത്വത്തില്‍ അല്‍യമാമ കൊട്ടാരത്തിലത്തെിയ അംഗങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റുപറഞ്ഞാണ് അല്ലാഹുവിന്‍െറ നാമത്തില്‍ സത്യപ്രതിജ്്ഞ ചെയ്തത്.
മതത്തിനും ദേശത്തിനും ഭരണ നേതൃത്വത്തിനും വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുമെന്നും രാഷ്ട്രത്തിന്‍െറ രഹസ്യങ്ങള്‍ കാത്തുസൂക്ഷിക്കുമെന്നും വ്യവസ്ഥകള്‍ പാലിക്കുമെന്നും അവര്‍ വ്യക്തമാക്കി. ശൂറ അംഗങ്ങളുടെ ഉത്തരവാദിത്തം ബോധ്യപ്പെടുത്തിക്കൊണ്ടും അവര്‍ക്ക് ഭരണസാരഥികള്‍ നല്‍കുന്ന ആദരവും പദവിയും വ്യക്തമാക്കിക്കൊണ്ടും സല്‍മാന്‍ രാജാവ് അംഗങ്ങളോട് സംസാരിച്ചു.
രാഷ്ട്രസ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്‍െറ കാലം മുതല്‍ രാജ്യം പുലര്‍ത്തിപ്പോരുന്ന മൂല്യങ്ങള്‍ മുറുകെപ്പിടിക്കാനും രാജ്യത്തിനും പൗരന്മാര്‍ക്കും വേണ്ടി അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.
സൗദിയുടെ സ്വദേശ, വിദേശ നയങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് മൂന്‍ഭരണാധികാരികളുടെ പാരമ്പര്യമനുസരിച്ചാണ് സല്‍മാന്‍ രാജാവ് ശൂറ കൗണ്‍സിലിനെ ബുധനാഴ്ച അഭിസംബോധന ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.