കേരളഹാജിമാര്‍ക്ക് ഊഷ്മള സ്വീകരണം

മക്ക:  കേരളത്തില്‍ നിന്നത്തെിയ ആദ്യ ഹജ്ജ് സംഘത്തെ മക്ക കെഎം.സി സി മുസല്ലയടങ്ങിയ കിറ്റ് നല്‍കി സ്വീകരിച്ചു. വനിത കെ.എം സി.സി ഹജ്ജ് സെല്‍ വളണ്ടിയര്‍മാര്‍ മുഴുവന്‍ ഹാജിമാര്‍ക്കും അവരുടെ താമസ സ്ഥലത്ത് എത്തി   കഞ്ഞിയും അച്ചാറും നല്‍കി. ശേഷം ഉംറ നിര്‍വ്വഹിക്കുന്നതിന്  ഹറമിലക്ക് കൊണ്ടുപോയി.  പ്രായം ചെന്ന ഹാജിമാരെ വീല്‍ ചെയറില്‍ ഹറമില്‍ എത്തിക്കുന്നതിനും ഉംറക്ക് ശേഷം തിരിച്ച് റൂമില്‍ എത്തിക്കുന്നതിനും കെ എം സി സി വളണ്ടിയര്‍മാര്‍  സജീവമായി രംഗത്തുണ്ടായിരുന്നു. അബ്്ദുല്‍ മുഹൈമിന്‍ ആലുങ്ങല്‍, മുജീബ് പൂക്കോട്ടൂര്‍, സുലൈമാന്‍ മാളിയേക്കല്‍, എസ്. മുഹമ്മദ് പുല്‍പ്പറ്റ, പാലോളി സെനുദ്ദീന്‍, ഹംസ മണ്ണാര്‍മല, സക്കിര്‍ പാണായി, നാസര്‍ ഉണ്ണിയാല്‍, ബഷിര്‍ മേലാറ്റൂര്‍, അന്‍സാര്‍ കൊണ്ടോട്ടി, മുസ്തഫ പട്ടാമ്പി, നാസര്‍ കിന്‍സാറ എന്നിവര്‍  നേതൃത്വം നല്‍കി.
മക്ക:   കേരളത്തില്‍ നിന്നുള്ള ഹാജിമാരെ മുസല്ലയും തസ്ബീഹ് മാലയും അടങ്ങുന്ന കിറ്റ് നല്‍കി ആര്‍.എസ്.സി മക്ക സോണ്‍ ഹജ്ജ് വളണ്ടിയര്‍മാര്‍  വരവേറ്റു. ഹാജിമാരെ ഹറം മസ്ജിദില്‍ എത്തിക്കാനും  ഉംറ നിര്‍വഹിക്കാനും  വളണ്ടിയര്‍മാര്‍ സഹായത്തിനുണ്ടായിരുന്നു. ബഷീര്‍ മുസ്്ലിയാര്‍ അടിവാരം, മുഹമ്മദലി വലിയോറ, ജലീല്‍ ഉതൈബിയ, സിദ്ദീഖ് ഹാജി കണ്ണൂര്‍, ഉസ്മാന്‍ കുറുകത്താണി, ഷാഫി ബാഖവി, മുഹമ്മദ് ഹനീഫ് അമാനി കുമ്പനോര്‍, സൈതലവി  സഖാഫി, ബഷീര്‍ മുസ്ലിയാര്‍ അടിവാരം, മുസ്തഫ കാളോത്ത്, മുഹമ്മദലി വലിയോറ, ശിഹാബ് കുറുകത്താണി, സലാം ചാപ്പനങ്ങാടി, അഷ്റഫ് പേങ്ങാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.