ഹജ്ജ്സേവനത്തിന് സൗദി കെ.എം.സി.സിയുടെ രണ്ടായിരം വളണ്ടിയര്‍മാര്‍

ജിദ്ദ: ഹാജിമാരെ സഹായിക്കാന്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍െറ സഹകരണത്തോടെ രണ്ടായിരം വളണ്ടിയര്‍മാരെ സൗദി കെ.എം.സി.സി ഹജ്ജ് സെല്‍ ഇത്തവണ സേവനത്തിനിറക്കും. സഊദിയിലെ വിവിധ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റികള്‍ വഴി പ്രത്യേക പരിശീലനം നേടിയ  വളണ്ടിയര്‍മാര്‍ കെ.എം.സി.സി നാഷനല്‍ കമ്മിറ്റിക്ക് കീഴില്‍ ദുല്‍ഹജ്ജ് ഒമ്പത് മുതല്‍ 13 വരെ മിന, അറഫ, മുസ്ദലിഫ, ഹറം പരിസരം, മശാഇര്‍ റെയില്‍വെ എന്നിവിടങ്ങളില്‍ സേവനത്തിനുണ്ടാവും. മിനയില്‍ കഞ്ഞി വിതരണത്തിന് പ്രത്യേക സംഘത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. 
ജിദ്ദ ഹജ്ജ് ടെര്‍മിനലിലും മക്കയിലെ ഹറം പരിസരത്തും ഹാജിമാരുടെ താമസ കേന്ദ്രങ്ങളിലും ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം എത്തിയത് മുതല്‍ സഊദി കെ.എം.സി.സി ഹജ്ജ് സെല്‍ വളണ്ടിയര്‍മാര്‍ രംഗത്തുണ്ട്.   ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ സൗദി കെ.എം.സി.സി ഹജ്ജ ്സെല്‍ ഭാരവാഹികളുടെയും വിവിധ ഉപസമിതി അംഗങ്ങളുടെയും യോഗം ജിദ്ദയില്‍ നടന്നു. അബ്്ദുല്‍ മുഐമീന്‍ ആലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. അരിമ്പ്ര അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജമാല്‍ വട്ടപ്പൊയില്‍ സ്വാഗതം പറഞ്ഞു. ഈ വര്‍ഷത്തെ കര്‍മ പദ്ധതികളെക്കുറിച്ച് സി.കെ ഷാക്കിര്‍ സംസാരിച്ചു. മുജീബ് പൂക്കോട്ടൂര്‍, ഉമര്‍ അരിപ്പാമ്പ്ര, അശ്റഫ് നല്ളേടത്ത് എന്നിവര്‍ വിവിധ മേഖലകളിലെ ഒരുക്കങ്ങള്‍ വിശദീകരിച്ചു. പി.വി അബ്്ദുറഹ്്മാന്‍, അന്‍വര്‍ ചേരങ്കൈ, സി.കെ റസാഖ് മാസ്്റ്റര്‍, നാസര്‍ കിന്‍സാറ, നാസര്‍ എടവനക്കാട്, പി.എം.എ ജലീല്‍, നിസാം മമ്പാട്, മജീദ് പുകയൂര്‍, അലി അക്്ബര്‍, മജീദ് അരിമ്പ്ര, ലത്തീഫ് മുസ്്ലിയാരങ്ങാടി, പി.എം.എ ഗഫൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. വളണ്ടിയര്‍ രജിസ്ട്രേഷന്‍ അവസാനിപ്പിച്ചതായി കെ.എം.സി.സി ഹജ്ജ് സെല്‍ അറിയിച്ചു.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.