റിയാദ്: ഗള്‍ഫിലേക്ക് തൊഴില്‍ തേടി വിമാനം കയറിയ ശേഷം കാണാതായ ആലുവ എടയപ്പുറം സ്വദേശി കൊടവത്ത് അബ്ദുല്‍ ശുക്കൂറിനെ (40) കാത്തിരിക്കുകയാണ് കണ്ണീരുണങ്ങാത്ത കണ്ണുകളുമായി കുടുംബം. ഖാസിമിന്‍െറയും ഫാത്വിമയുടെയും ആറു മക്കളില്‍ മൂന്നാമനായ അബ്ദുല്‍ ശുകൂര്‍ 23ാം വയസില്‍ 1997 ഒക്ടോബര്‍ 13നാണ് വെല്‍ഡര്‍ വിസയില്‍ ഖത്തറിലേക്ക് വിമാനം കയറിയത്. രണ്ടാഴ്ചക്ക് ശേഷം ഒക്ടോബര്‍ 29നാണ് ശുക്കൂര്‍ അവസാനമായി വീട്ടിലേക്കു വിളിച്ചത്.
ഖത്തറില്‍ ജോലി ശരിയായിട്ടില്ളെന്നും സ്പോണ്‍സര്‍ തന്നെ സൗദിയിലേക്ക് കൊണ്ട് പോകുകയാണെന്നും അന്ന് പറഞ്ഞതായി വീട്ടുകാര്‍ ഓര്‍ക്കുന്നു. മൂന്ന് മാസത്തെ സന്ദര്‍ശക വിസയില്‍ സൗദിയിലേക്ക് പോയതാണെന്നും അതു കഴിഞ്ഞാലുടന്‍ തിരിച്ചുവരുമെന്നും വിസ ഏജന്‍റ് സുരേന്ദ്രന്‍ കുടുംബത്തെ ധരിപ്പിച്ചത്. മുഖ്യമന്ത്രി മുതല്‍ കേന്ദ്ര മന്ത്രിമാര്‍ വരെയുള്ളവര്‍ക്കെല്ലാം പരാതി നല്‍കിയെങ്കിലും സൗദിയിലേക്ക് പോയിട്ടുണ്ട് എന്ന വിവരമല്ലാതെ ഒന്നും കിട്ടിയില്ല. രണ്ട് വര്‍ഷത്തിനു ശേഷം സൗദിയിലെ ഹുഫൂഫില്‍ കണ്ടതായി വിവരം കിട്ടി. എന്നാല്‍ അത് സംബന്ധിച്ചും കൂടുതല്‍ വിവരങ്ങളൊന്നും അറിവായില്ല. മകന്‍ തിരിച്ചത്തെും എന്ന പ്രതീക്ഷയില്‍ നാളുകള്‍ തള്ളിനീക്കുകയാണ് വൃദ്ധരായ മാതാപിതാക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.