സൗദിവത്കരണം: മൊബൈല്‍ കടകള്‍ പേരുമാറ്റുന്നു

റിയാദ്: മൊബൈല്‍ കടകളില്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ മുഴുവന്‍ ജീവനക്കാരും സൗദികളാവണമെന്ന നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ചതോടെ നടപടിയില്‍നിന്ന് രക്ഷപ്പെടാന്‍ പലരും കടകളുടെ ലൈസന്‍സ് മാറ്റുന്നു. ഇലക്ട്രോണിക് സാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ പേരിലേക്കാണ് നിലവിലുള്ളവ മാറ്റുന്നത്. വാച്ച് കടകളായും ഫാന്‍സി, സ്റ്റേഷനറിയായുമൊക്കെ മൊബൈല്‍ സ്ഥാപനങ്ങള്‍ മാറിയിട്ടുണ്ട്.
പേരുമാറ്റിയ കടകളുടെ അലമാരകളില്‍നിന്ന് മൊബൈല്‍ ഫോണുകള്‍ അപ്രത്യക്ഷമാകുന്നുണ്ട്. പകരം ഫാന്‍സി സാധനങ്ങളും വാച്ചും ടോര്‍ച്ചും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുമൊക്കെയാണ് നിരത്തിവെച്ചിരിക്കുന്നത്.

ജൂണ്‍ മുതല്‍ പകുതി ജീവനക്കാര്‍ സൗദികളായിരിക്കണമെന്ന തൊഴില്‍ വകുപ്പിന്‍െറ തീരുമാനം നല്ളൊരു ശതമാനം മൊബൈല്‍ കടകളിലും നടപ്പായിട്ടുണ്ടെങ്കിലും വിദേശ തൊഴിലാളികളെ കാര്യമായി ബാധിച്ചിട്ടില്ല. എന്നാല്‍, അടുത്ത മാസത്തോടെ മുഴുവന്‍ ജീവനക്കാരും സൗദികളായി മാറണമെന്നാണ് നിയമം. ഇത് വിദേശികളെ നേരിട്ട് ബാധിക്കും.

സൗദി ജീവനക്കാരില്ളെങ്കില്‍ കട അടച്ചിടേണ്ടിവരും. അതേസമയം, ലൈസന്‍സ് മാറ്റിയ കടകളില്‍ നിയമപ്രകാരം മൊബൈല്‍ ഫോണുകള്‍ വില്‍ക്കാനോ അറ്റകുറ്റപ്പണി നടത്താനോ കഴിയില്ല. സെപ്റ്റംബര്‍ മുതല്‍ കര്‍ശന പരിശോധനയുണ്ടാകുമെന്നാണ് തൊഴില്‍ വകുപ്പ് വ്യക്തമാക്കുന്നത്. പിടിക്കപ്പെട്ടാല്‍ നാടുകടത്തലും പിഴയുമുള്‍പ്പെടെയുണ്ടാകും. റെന്‍റ് എ കാര്‍, വാഹന വില്‍പന ഷോറൂമുകള്‍ തുടങ്ങി മറ്റു മേഖലകളിലും സ്വദേശിവത്കരണം വ്യാപിപ്പിക്കുമെന്ന് തൊഴില്‍ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.