???? ?????????? ????????? ?????? ????????????????? ??????

സൂഖ് ഉക്കാദിലേക്ക് ജനപ്രവാഹം 

ത്വാഇഫ്: സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന സൂഖ് ഉക്കാദ് മേള കാണാനും ആസ്വദിക്കാനും രാജ്യത്തിനകത്തും പുറത്തു നിന്നുമായി ജനമൊഴുകുന്നു. മേള തുടങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്ക് സന്ദര്‍ശകരുടെ എണ്ണം ലക്ഷം കവിഞ്ഞതായി അധികൃതര്‍ അറിയിച്ചു.  സന്ദര്‍ശകരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ചയാണ് പത്താമത് സൂഖ് മേള ആരംഭിച്ചത്. 
ഉത്സര നഗരിയില്‍ സൂക്ഷിച്ച രജിസ്റ്റര്‍ പ്രകാരം വ്യാഴാഴ്ച മാത്രം 36680 പേര്‍ മേള കാണാനത്തെിയിട്ടുണ്ട്. അവധി ദിവസമായ വെള്ളിയാഴ്ചയിലെ കണക്കു കൂടി എടുത്താല്‍ സന്ദര്‍ശകരുടെ എണ്ണം ഇനിയും കൂടും. വെള്ളിയാഴ്ച പരിസര പ്രദേശങ്ങളില്‍ നിന്ന് മലയാളികളടക്കമുള്ള നിരവധിയാളുകള്‍ കുടുംബ സമേതവും അല്ലാതെയും സാംസ്കാരികോത്സവം കാണാനത്തെി. പത്താമത് ഉക്കാദ് മേള ആരംഭിച്ച് ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ 108981സന്ദര്‍ശകരത്തെിയതായി ത്വാഇഫ് മേഖല ടൂറിസം വകുപ്പ് ബ്രാഞ്ച് ഓഫീസ് അബ്ദുല്ല അല്‍സവാത് പറഞ്ഞു. 
ടൂറിസം ഗവേഷണ, ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ പുറത്തുവിട്ട കണക്ക് പ്രകാരമാണിത്. അവധിക്കാലമായതിനാല്‍ വരും ദിവസങ്ങളില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വന്‍ സംഘം ഉത്സവ നഗരിയിലത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദര്‍ശനത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച പരിപാടികളുടെ മികവും മാധ്യമങ്ങളുടെ നല്ല പ്രചരണവും മേള കാണാനത്തെുന്നവരുടെ എണ്ണം കൂടാന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യോത്സവവും നിരവധി എഴുത്തുകാരുടെ സാന്നിധ്യത്താല്‍ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.