റിയാദ്: റീ-എന്‍ട്രി വിസക്ക് ഏര്‍പ്പെടുത്തുന്ന പുതുക്കിയ നിരക്കിനെക്കുറിച്ച വിശദാംശങ്ങള്‍ ഒരാഴ്ചക്കകം പുറത്തുവിടുമെന്ന് പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) വ്യക്തമാക്കി. ഒക്ടോബര്‍ രണ്ടു മുതല്‍ പ്രാബല്യത്തില്‍ വരുന്ന റീ-എന്‍ട്രി, മള്‍ട്ടിപ്പിള്‍ റീ-എന്‍ട്രി എന്നിവയെക്കുറിച്ചാണ് വിശദീകരണം നല്‍കുകയെന്ന് പാസ്പോര്‍ട്ട് വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്യ പറഞ്ഞു. ജവാസാത്തിന്‍െറ ഇലക്ട്രോണിക് സംവിധാനത്തില്‍ ആവശ്യമായ പരിവര്‍ത്തനം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റീ-എന്‍ട്രി, മള്‍ട്ടിപ്പിള്‍ റീ-എന്‍ട്രി എന്നിവക്ക് യഥാക്രമം നിലവിലുള്ള 200, 500 റിയാല്‍ എന്നീ നിരക്കില്‍ മാറ്റമില്ളെങ്കിലും കാലാവധി രണ്ടും മൂന്നും മാസമായി പരിമിതപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. പിന്നീടുള്ള ഓരോ മാസത്തിനും 100 റിയാല്‍ അധികം നല്‍കണം. അതായത് ആറു മാസം അവധിക്ക് നാട്ടില്‍ നില്‍ക്കുന്നയാള്‍ നിലവില്‍ നല്‍കിയിരുന്ന 200 റിയാലിന് പകരാമയി 600 റിയാല്‍ നല്‍കേണ്ടി വരും. റീ-എന്‍ട്രി ഫീസിലുള്ള വര്‍ധന തൊഴിലാളികള്‍ക്ക് മാത്രമാണോ അതല്ല അവരുടെ കുടുംബങ്ങള്‍ക്കും ബാധകമാണോ എന്നത് വ്യക്തമല്ല. സ്വദേശത്ത് പഠനത്തിനും ദീര്‍ഘ അവധിക്കും പോകുന്നവരുടെ കുടുംബനാഥന്മാര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയ വരുത്തിവെക്കുന്ന വിഷയത്തില്‍ അടുത്ത ദിവസം വിശദീകരണം ലഭിക്കുമെന്നാണ് സൗദിയിലെ പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നത്. കൂടാതെ അവധിക്ക് പോയ ശേഷം റീ-എന്‍ട്രി നീട്ടേണ്ടിവന്നാലുണ്ടാവുന്ന സാഹചര്യത്തില്‍ അടക്കേണ്ട ഫീസിനെക്കുറിച്ചും മന്ത്രിസഭ വിജ്ഞാപനത്തില്‍ പരാമര്‍ശമില്ല. ആഭ്യന്തര മന്ത്രാലയത്തിന്‍െറ ‘അബ്ഷിര്‍’ സംവിധാനം ബാങ്ക് എക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈന്‍ വഴി പണമടക്കാനുള്ള ‘സദാദ്’ സംവിധാനം എന്നിവയും ആവശ്യമായ പരിഷക്രണം നടത്തേണ്ടതായിട്ടുണ്ട്. കൂടാതെ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് 300 റിയാല്‍, കപ്പല്‍ തുറമുഖം വഴി യാത്ര ചെയ്യുന്നവര്‍ക്ക് 50 റിയാല്‍ എന്നിങ്ങിനെ ഫീസും നിശ്ചയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.