ജിദ്ദ: ആശങ്കകളും സമ്മര്‍ദങ്ങളും നെഞ്ചിലേറ്റിക്കഴിയുന്ന ഓജര്‍ ക്യാമ്പിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കിടയില്‍ സമാധാനവാക്കുകളും തമാശകളുമായി സൗദിതൊഴില്‍ വകുപ്പ് മേധാവി അബ്ദുല്ല ബിന്‍ മുഹമ്മദ് ഒലയ്യാന്‍. ഒന്നുകൊണ്ടും ആശങ്കിക്കേണ്ടെന്ന് തൊഴിലാളികളോട് ആവര്‍ത്തിച്ച് വ്യക്തമാക്കിയ മേധാവി തമാശ പറഞ്ഞും അവരോടൊപ്പം സെല്‍ഫിയെടുത്തും ഏറെ നേരം ക്യാമ്പില്‍ ചെലവഴിച്ചു.
നിങ്ങള്‍ വി.കെ.സിങിന് സിന്ദാബാദ് വിളിച്ചു എനിക്ക് സിന്ദാബാദില്ളേ എന്ന് അദ്ദേഹം ചോദിച്ചത് ക്യാമ്പില്‍ ചിരി പടര്‍ത്തി. നേരത്തെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം കൂടുതല്‍ വിശദീകരിച്ചു പറഞ്ഞു. ശേഷം ലേബര്‍ ക്യാമ്പിലെ എല്ലാ പോരായ്മകളും നികത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു നിര്‍ദേശം നല്‍കി. തൊഴിലാളികള്‍ വ്യക്തിപരമായി തൊഴില്‍ വകുപ്പ് മേധാവിയോട് പ്രശനങ്ങള്‍ അവതരിപ്പിച്ചു. എല്ലാത്തിനും എല്ലാവരോടും സൗമ്യമായി മറുപടി നല്‍കി.
ക്യാമ്പില്‍ തന്നെ ഭക്ഷണം പാകം ചെയ്യാന്‍ രണ്ട് ദിവസത്തിനകം സൗകര്യമൊരുക്കും. നിങ്ങള്‍ക്കൊന്നിനും ഒരു കുറവുമുണ്ടാവില്ല. നിങ്ങളൊക്കെ ഞങ്ങളുടെ അതിഥികളാണ്. അപ്പോഴേക്കും തൊഴിലാളികള്‍ ആര്‍ത്തു വിളിച്ചു, ‘അബ്ദുല്ല ബിന്‍ മുഹമ്മദ് ഒലയ്യാന്‍ സിന്ദാബാദ്, അബ്ദുല്ല ബിന്‍ മുഹമ്മദ് ഒലയ്യാന്‍ സിന്ദാബാദ്’...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.