ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരുടെ വരവിന് വ്യാഴാഴ്ച തുടക്കമാവും. ജിദ്ദയിലത്തെുന്ന ആദ്യ പാക് സംഘത്തില്‍ 260 തീര്‍ഥാടകരുണ്ടാകും. ഹജ്ജ് ടെര്‍മിനലിലൊരുക്കുന്ന സ്വീകരണത്തില്‍ ഹജ്ജ് വകുപ്പ് പ്രതിനിധി അബ്ദുല്ല മുഹമ്മദ് മുര്‍ഗലാനി പങ്കെടുക്കും. ജിദ്ദ വിമാനത്താവള മേധാവി, സൗദിയിലെ പാക്കിസ്താന്‍ അംബാസഡര്‍, ഹജ്ജ് കോണ്‍സല്‍ തുടങ്ങിയവര്‍ സന്നിഹിതരാവും. ടെര്‍മിനലില്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. 70 ലധികം രാജ്യങ്ങളില്‍ നിന്നായി വിമാന മാര്‍ഗം ഏകദേശം 15 ലക്ഷത്തോളം പേര്‍ ഇത്തവണ ഹജ്ജിനത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്. 65 ശതമാനം തീര്‍ഥാടകരും ജിദ്ദയിലാണത്തെുക. 35 ശതമാനം മദീന അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെും. ആഗസ്റ്റ് നാലിന് ആരംഭിക്കുന്ന തീര്‍ഥാടകരുടെ വരവ് സെപ്റ്റംബര്‍ അഞ്ച് വരെ തുടരും. യാത്ര നടപടികള്‍ എളുപ്പമാക്കാന്‍ മൂന്ന് ഹാളുകളിലായി 90 ഓളം പാസ്പോര്‍ട്ട് കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. അഞ്ചര ലക്ഷം തീര്‍ഥാടകര്‍ മദീന വിമാനത്താവളം വഴി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ നാല് ശതമാനം വര്‍ധനവുണ്ട്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഹജ്ജ് വിമാനമത്തെുന്നത് ആഗസ്റ്റ് 18നാണ്. അന്ന് 99 ഹജ്ജ് സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. യാത്ര നടപടികള്‍ പൂര്‍ത്തിയാക്കിയ തീര്‍ഥാടകരെ വേഗത്തില്‍ താമസകേന്ദ്രങ്ങളിലത്തെിക്കുന്നതിന് ആവശ്യമായ ഒരുക്കങ്ങള്‍ ചെയ്തിട്ടുണ്ടെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.