റിയാദ്: സൗദി ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്‍െറ നിയമമനുസരിച്ച് വിരലടയാളം നല്‍കാത്ത മൊബൈല്‍ സിം കാര്‍ഡുകളുടെ സേവനം ഇന്ന് വ്യാഴാഴ്ച മുതല്‍ നിലക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അനധികൃത സിം കാര്‍ഡ് ഉപയോഗം നിയന്ത്രിക്കാനും സുരക്ഷ കാരണങ്ങളാലും തീവ്രവാദത്തെ ചെറുക്കാനും ലക്ഷ്യമാക്കി ഏര്‍പ്പെടുത്തിയ നിയമം ഘട്ടം ഘട്ടമായാണ് രാജ്യത്ത് നടപ്പാക്കിയത്. പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ്, നെറ്റ് കാര്‍ഡുകള്‍ക്ക് നിയമം ബാധകമാണെന്ന് മന്ത്രാലയത്തിന്‍െറ പ്രസ്താവനയില്‍ പറയുന്നു.
സേവനം നിലച്ച സിം വീണ്ടും പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ വരിക്കാര്‍ 90 ദിവസത്തിനകം വിരലടയാളം നല്‍കി ബന്ധപ്പെട്ട മൊബൈല്‍ കമ്പനിയില്‍ മൊബൈല്‍ മെസേജ് വഴി അപേക്ഷിക്കണം. മൊബൈല്‍ കമ്പനികള്‍ ഏര്‍പ്പെടുത്തിയ കേന്ദ്രത്തിലോ ആഭ്യന്തര മന്ത്രാലയത്തിന്‍െറ കീഴില്‍ വ്യക്തികളുടെ ഇലക്ട്രോണിക് സേവനത്തിന് ഏര്‍പ്പെടുത്തിയ ‘അബ്ഷിര്‍’ വഴിയോ വിരലടയാളം രേഖപ്പെടുത്താവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.