തൊഴില്‍ പ്രതിസന്ധി: 600 തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ തയാര്‍

ജിദ്ദ: സൗദി ഓജര്‍ കമ്പനിയിലെ ജിദ്ദ ക്യാമ്പുകളില്‍ കഴിയുന്ന 600 തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ചതായി ഇന്ത്യന്‍കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് അറിയിച്ചു. ഇവര്‍ക്ക് എമര്‍ജന്‍സി പാസ്പോര്‍ട്ട് ലഭിക്കുന്നകാര്യം ഇന്നറിയും. അതിനുശേഷമേ നാട്ടിലേക്ക് മടങ്ങുന്ന സമയം നിശ്ചയിക്കാനാവൂ. സൗദി സര്‍ക്കാര്‍ ചെലവില്‍ സൗദി എയര്‍ലൈന്‍സിലാണ് ഇവരെ നാട്ടിലത്തെിക്കുക. ഹജ്ജ് വിമാനങ്ങളില്‍ തൊഴിലാളികളെ തിരിച്ചയക്കില്ല. ചൊവ്വാഴ്ച രാത്രി തന്നെ പോവാന്‍ തയാറുള്ളവരുടെ ലിസ്റ്റ് കോണ്‍സുലേറ്റ് അധികൃതര്‍ ശേഖരിച്ചിരുന്നു.
ശമ്പളകുടിശ്ശിക, ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച്  കോണ്‍സുലേറ്റിനെ ചുമതലപ്പെടുത്താന്‍ സൗകര്യം ലഭിക്കുമെന്ന് ഉറപ്പായതോടെയാണ് തൊഴിലാളികള്‍ പോവന്‍ തയാറാവുന്നത്. ഒരു വിഭാഗം തൊഴിലാളികള്‍ ഇവിടെ തുടരുമെന്നും സ്പോണ്‍സര്‍ഷിപ്പ് മാറ്റുമെന്നും അറിയിച്ചിട്ടുണ്ട്. 2450 ഇന്ത്യന്‍ തൊഴിലാളികളാണ് സൗദി ഓജര്‍ കമ്പനിയില്‍ ജിദ്ദ മേഖലയില്‍ മാത്രം ജോലി ചെയ്യുന്നത്. ഇവരുടെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് കമ്മിറ്റി രൂപവതക്രിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.