???????? ??????????? ????? ??????????? ?????? ?????????? ????????? ???????????? ?????????????

ജിദ്ദയിലെ സ്വകാര്യകമ്പനികളിലൊന്നില്‍ പതിമൂന്ന് മാസമായി ശമ്പളം ലഭിക്കാതെ 255 ഇന്ത്യക്കാര്‍

ജിദ്ദ: സൗദി ഓജറിനേക്കാള്‍ വലിയ  ദുരിതകഥയുമായി മറ്റൊരു സ്വകാര്യകമ്പനിയിലെ ജീവനക്കാരും തൊഴിലാളികളും. ജിദ്ദ സനാഇയ്യയിലെ സൈന്‍ബോര്‍ഡ് നിര്‍മാണകമ്പനിയിലാണ് 255  ഇന്ത്യന്‍ തൊഴിലാളികള്‍ ഉള്‍പെടെ 700 ഓളം പേര്‍ 13 മാസമായി ശമ്പളമില്ലാതെ ദുരിതമനുഭവിക്കുന്നത്. ഇതില്‍ 72ഓളം മലയാളികളുണ്ട്. ബുധനാഴ്ച മുതല്‍ ഇവര്‍ പണിമുടക്ക് സമരം ആരംഭിച്ചിരിക്കയാണ്.  2015 ഡിസംബര്‍ 27-ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് പരാതി ഇ മെയില്‍ ചെയ്തെങ്കിലും ഒരു നടപടിയുമുണ്ടായില്ളെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇന്ത്യന്‍ കോണ്‍സുലേറ്റിലും, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും നോര്‍ക്കക്കും പരാതി അയച്ചിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും പരാതി അയച്ചു. സ്വന്തം നിലയില്‍ ജിദ്ദയിലെ ലേബര്‍കോടതിയില്‍ കേസ് നടത്തുകയാണ് തൊഴിലാളികള്‍.
ഇതില്‍ 245 പേരുടെ പരാതിയില്‍  തൊഴിലാളികള്‍ക്ക് അനുകൂലവിധി വന്നെങ്കിലും കമ്പനി ഉടമ അപ്പീലിന് പോയതിനാല്‍ കേസ് നീണ്ടു പോവുകയാണ്. അതേ സമയം വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെട്ടാല്‍ കാര്യങ്ങള്‍ എളുപ്പമാവുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇവരുടെ കൂട്ടത്തില്‍ നൂറോളം പേര്‍ താമസരേഖ പുതുക്കാത്തവരാണ്. ഭൂരിഭാഗം പേര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സില്ല. നാട്ടിലേക്ക് പണമയക്കാന്‍ കഴിയാത്തതിനാല്‍ മക്കളുടെ വിദ്യാഭ്യാസംവരെ മുടങ്ങിയിരിക്കയാണെന്ന് തൊഴിലാളികള്‍ പറഞ്ഞു.
ഇവര്‍ക്ക് ഭക്ഷണവും താമസവും മാത്രമാണ് കമ്പനി ഇപ്പോള്‍ നല്‍കുന്നത്. ലബനാന്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. 1200 ഓളം തൊഴിലാളികള്‍ വിവിധ ശാഖകളില്‍ ജോലി ചെയ്തിരുന്നു. ശമ്പളം കിട്ടാത്തതിനാല്‍ കുടിശ്ശികയും ആനുകൂല്യവുമുപേക്ഷിച്ച് 500 ഓളം പേര്‍ കമ്പനി വിട്ടതായി തൊഴിലാളികള്‍ പറഞ്ഞു. സൗദിയിലത്തെിയ വിദേശകാര്യമന്ത്രി തങ്ങളുടെ വിഷയത്തിലും ഇടപെടണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്നും സാമ്പത്തികപ്രതിസന്ധിയല്ല ശമ്പളം മുടങ്ങാന്‍ കാരണമെന്നും കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഈ വിഷയത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍െറ പ്രതികരണം  ലഭ്യമായിട്ടില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.