????????? ???????????? ????????? ????????????????????? ????????? ?????????????? ?????? ??????????? ?????? ??????????

തൊഴില്‍ പ്രതിസന്ധി; റിയാദില്‍ ക്യാമ്പുകളില്‍ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തു 

റിയാദ്: ശമ്പളവും ഭക്ഷണവുമില്ലാതെ ദുരിതത്തിലായ കമ്പനികളിലെ ജീവനക്കാരുടെ താമസ സ്ഥലങ്ങളില്‍ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നത് തുടരുന്നു. റിയാദില്‍ മൂന്ന് കമ്പനികളുടെ ക്യാമ്പുകളിലാണ് ഇന്ത്യന്‍ എംബസി സംഘം എത്തിയത്. പ്രതിസന്ധിയിലായ സൗദി ഓജര്‍ കമ്പനിയുടെ ഒരു ക്യാമ്പിലും മറ്റു രണ്ട് കമ്പനികളുടെ താമസ സ്ഥലങ്ങളിലുമാണ് ചൊവ്വാഴ്ചഎംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അവശ്യ വസ്തുക്കള്‍ വിതരണം ചെയ്തത്.
 ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്‍െറ സഹകരണത്തോടെയാണ് താമസ സ്ഥലത്ത് ഭക്ഷ്യ വസ്തുക്കളത്തെിച്ചത്. സൗദി ഓജറിന്‍െറ ക്യാമ്പില്‍ 380 തൊഴിലാളികളാണുള്ളത്. മറ്റ് രണ്ട് കമ്പനികളുടെ ക്യാമ്പുകളിലായി 81 പേരാണുണ്ടായിരുന്നത്. എക്സിറ്റ് 18, 33 എന്നിവിടങ്ങളിലാണ് ഈ ക്യാമ്പുകളുള്ളത്. റിയാദ് ശുമൈസിയിലെ ഹിസാം ക്യാമ്പിലാണ് സൗദി ഓര്‍ കമ്പനിയുടെ 380 തൊഴിലാളികള്‍ ഭക്ഷണത്തിന് പോലും പ്രയാസപ്പെട്ട് കഴിയുന്നത്. എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആറു സംഘങ്ങളായാണ് പ്രതിസന്ധിയിലായ തൊഴിലാളികളുടെ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നത്.
 ഇതില്‍ ഭക്ഷണമാവശ്യമുള്ളവര്‍ക്കാണ് അടിയന്തര സഹായമത്തെിക്കുന്നതെന്ന് എംബസി വെല്‍ഫയര്‍ വിഭാഗം ഫസ്റ്റ് സെക്രട്ടറി അനില്‍ നൊട്ട്യാല്‍ പറഞ്ഞു. ഇതിന് പുറമെ ദമ്മാമില്‍ ഒരു സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ പ്രമുഖ നിര്‍മാണ കമ്പനികളില്‍ ചിലത് പുതിയ പദ്ധതികളില്ലാതായതോടെയാണ് പ്രതിസന്ധിയിലായത്. ആയിരക്കണക്കിന് തൊഴിലാളികളുള്ള സൗദി ഓജര്‍ കമ്പനിയിലാണ് രൂക്ഷമായ പ്രതിസന്ധിയുള്ളത്. റിയാദില്‍ മാത്രം 15 ക്യാമ്പുകളിലായി നൂറു കണക്കിന് തൊഴിലാളികളാണ് ഈ കമ്പനിയിലുള്ളത്. ദമ്മാം മേഖലയില്‍ മൂന്ന് ക്യാമ്പുകളുമുണ്ട്. റിയാദിലാണ് ഏറ്റവും കുടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നത്. ഒമ്പതു മാസമായി ശമ്പളം ലഭിക്കാത്തവര്‍ വരെ കൂട്ടത്തിലുണ്ട്. ഉയര്‍ന്ന തസ്തികകളിലുള്ളവര്‍ക്കാണ് മാസങ്ങളായി ശമ്പളം ലഭിക്കാത്തവര്‍. 
സാധാരണ തൊഴിലാളികള്‍ക്ക് മൂന്നും നാലും മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ഭക്ഷണത്തിനുള്ള അലവന്‍സു കൂടി നിലച്ചതോടെയാണ് തൊഴിലാളികള്‍ അക്ഷരാര്‍ഥത്തില്‍ ദുരിതത്തിലായത്. ശമ്പളം മുടങ്ങിയ ദമ്മാമിലെ പ്രമുഖ നിര്‍മാണ കമ്പനിയില്‍ 1300 തൊഴിലാളികളാണുള്ളത്. ഇതില്‍ 700 ഓളം ജീവനക്കാരാണ് ഇന്ത്യക്കാരായുള്ളത്. ഇവര്‍ക്കും എട്ടു മാസമായി ശമ്പളം കിട്ടിയിട്ടില്ല. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ സന്ദര്‍ശനത്തോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.  
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.