ജിദ്ദ: അല്‍ഹറമൈന്‍ മെട്രോ ട്രെയിനിന്‍െറ എഞ്ചിന്‍ എഞ്ചിന്‍ ഉള്‍പെട ഭാഗങ്ങള്‍ ജിദ്ദ ഇസ്്ലാമിക് പോര്‍ട്ടിലത്തെി. കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവ റാബികിലെ വര്‍ക്ക് ഷാപ്പിലേക്ക് മാറ്റി. വരും മാസങ്ങളിലായി കൂടുതല്‍ ട്രെയിനുകള്‍ ജിദ്ദയിലത്തെും.
നേരത്തെ നാല് ട്രെയിനുകള്‍ ജിദ്ദയിലത്തെിയിരുന്നു. മദീനക്കും റാബിക്കിനുമിടയില്‍ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം തുടരുകയാണ്. ഇലക്ട്രിക് കമ്പനിയുമായി സഹകരിച്ച് ട്രെയിനുകള്‍ക്കുള്ള ആറ് പ്രത്യേക സ്റ്റേഷനുകള്‍ക്ക് വൈദ്യുതി ഘടിപ്പിക്കുന്ന നടപടികള്‍ നടന്നുവരികയാണെന്ന് അല്‍ഹറമൈന്‍ റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. രണ്ടാം ഘട്ട പദ്ധതിക്ക് കീഴില്‍ കിങ് അബ്ദുല്‍ അസീസ്് വിമാനത്താവള ജംഗ്ഷന്‍ മുതല്‍ അസ്ഫാന്‍ വരെ വൈദ്യുതി കേബിളുകള്‍ സ്ഥാപിച്ചുവരികയാണെന്നും ഇരുഹറം വൃത്തങ്ങള്‍ പറഞ്ഞു.
അതേ സമയം, മക്കയില്‍ അല്‍ഹറമൈന്‍ കടന്നുപോകുന്ന പാതയില്‍ ഏറ്റവും വലിയ പാലത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയാകാറായി. ഏഴ് ട്രാക്കുകളോട് കൂടിയ പാലത്തിന് ഏകശേദം 2500 മീറ്റര്‍ നീളവും 70 മീറ്റര്‍ നീളവുമുണ്ട്.
ജിദ്ദ സുലൈമാനിയ സ്റ്റേഷനിലേക്ക് ട്രെയിനുകള്‍ പ്രവേശിക്കാനും പുറപ്പെടാനുമുള്ള പാലത്തിന്‍െറ നിര്‍മാണം 90 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.