റിയാദ്: പ്രവാസത്തിന്‍െറ പരിമിതികള്‍ക്കിടയിലും ജൈവ കൃഷിയുടെ വിജയഗാഥ രചിക്കുകയാണ് റിയാദിലെ മലയാളി കുടുംബം. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശി ബീനിഷ് രാഘവന്‍ - നിഷ ദമ്പതികളാണ് ബത്ഹയിലെ ഫ്ളാറ്റിലുള്ള കുഞ്ഞു ബാല്‍ക്കണിയില്‍ വിവിധ കൃഷിരീതികള്‍ പരീക്ഷിക്കുന്നത്. മൂന്ന് മീറ്റര്‍ നീളവും മുക്കാല്‍ മീറ്റര്‍ വീതിയുമുള്ള ബാല്‍ക്കണിയില്‍ മുപ്പതിലധികം പച്ചക്കറി ഇനങ്ങളില്‍ നിന്നാണ് വിളവെടുപ്പ്. പച്ചക്കറിയും പഴ വര്‍ഗങ്ങളും ഉല്‍പ്പാദിപ്പിക്കുന്നതോടൊപ്പം മത്സ്യ വളര്‍ത്തലും സംയോജിപ്പിച്ച് സാങ്കേതിക സൗകര്യങ്ങളോടെ കൃഷി ആദായകരമാക്കുന്ന അക്വോപോണിക്സ് സംവിധാനമാണ് ഇതിനായി തെരഞ്ഞെടുത്തത്. പരിമിതമായ സ്ഥലത്ത് കുറഞ്ഞ ചെലവില്‍ കൂടുതല്‍ വിളവ് എന്ന ചിന്തയാണ് അക്വപോണിക്സ് സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പ്രേരണമായയത്. മത്സ്യം വളര്‍ത്തുന്നതിന് പ്ളാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചുണ്ടാക്കിയ ചെറിയ ജലസംഭരണി, നാലിഞ്ച് സൈസില്‍ മൂന്ന് മീറ്റര്‍ നീളത്തില്‍ രണ്ട് പി.വി.സി പൈപ്പുകള്‍, അക്വേറിയങ്ങളില്‍ ഉപയോഗിക്കുന്ന ചെറിയ ഒരു മോട്ടോര്‍ തുടങ്ങിയവ കൊണ്ടാണ് കൃഷിക്കാവശ്യമായ സാങ്കേതിക സൗകര്യമൊരുക്കിയത്. ജലസംഭരണിയിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് പി.വി.സി പൈപ്പിലൂടെ കടത്തിവിട്ട് തിരിച്ച് ജലസംഭരണിയിലത്തെിക്കുന്നു. പി.വി.സി പൈപ്പില്‍ തുളകളിട്ട് അതില്‍ പ്ളാസ്റ്റിക് ഗ്ളാസുകള്‍ ഘടിപ്പിച്ചാണ് ചെടി നടാനുള്ള സൗകര്യമൊരുക്കുന്നത്. ഗ്ളാസുകളില്‍ കല്ലുനിറച്ച് അതില്‍ ചെടികള്‍ നടുന്നതാണ് രീതി. തക്കാളി, പച്ചമുളക്, വെണ്ട, പയര്‍, ചീര, വഴുതിന തുടങ്ങിയ പച്ചക്കറി ഇനങ്ങളോടൊപ്പം സ്ട്രോബറി പോലുള്ള പഴ വര്‍ഗങ്ങളും ഇങ്ങിനെ നട്ട് വിളയിക്കും. കിഴങ്ങു വര്‍ഗങ്ങളൊഴികെ എന്തും ഈ വിധം ഉല്‍പ്പാദിപ്പിക്കാമെന്ന് ബീനീഷ് പറയുന്നു. വിത്ത് മുളപ്പിക്കുന്നതിന് മാത്രമാണ് മണ്ണ് ഉപയോഗിക്കുന്നത്. തുടര്‍ന്ന് മണ്ണിന്‍െറ ഉപയോമില്ലാത്തതിനാല്‍ കീടനാശിനികളുടെ ആവശ്യവും ഒട്ടും ഉണ്ടാകുന്നില്ളെന്ന് ബിനീഷ് സാക്ഷ്യപ്പെടുത്തുന്നു.
ഓഡിയോ വിഷ്വല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ ബീനിഷ് രാഘവന്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി റിയാദിലെ അല്‍കൊസാമ മാനേജ്മെന്‍റ് കമ്പനിയില്‍ ഇവന്‍റ് പ്രൊഡക്ഷന്‍ മാനേജറാാണ്. ബ്യൂട്ടീഷ്യനായ നിഷ ഗായികയുമാണ്.
ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ പത്താം തരം വിദ്യാര്‍ഥി അശ്വിന്‍ കൃഷ്ണയും യാര സ്കൂള്‍ മൂന്നാം ക്ളാസ് വിദ്യാര്‍ഥി അതുല്‍ കൃഷ്ണയും മാതപിതാക്കളോടൊപ്പം കൃഷിയില്‍ സജീവരാണ്. ഇന്ത്യന്‍ സ്കൂള്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച സയന്‍സ് എക്സിബിഷനില്‍ അശ്വിന്‍ സ്വന്തമായി പ്രദര്‍ശിപ്പിച്ച വീട്ടിലെ കൃഷിരീതിയുടെ സാങ്കേതിക സംവിധാനം അധ്യാപകരുടെയും സന്ദര്‍ശകരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. മനസുവെച്ചാല്‍ പ്രവാസ ജീവിതത്തിനിടയിലും കൃഷിയുടെ നല്ല മാതൃകകള്‍ സൃഷ്ടിക്കാനാകുമെന്ന സന്ദേശമാണ് ‘ഭൂമിക്കൊരു മരം’ എന്ന മുദ്രാവാക്യവുമായി ഒരു ഭൗമദിനം കൂടി കടന്നുപോകുമ്പോള്‍ ഈ കുടുംബത്തിന് ഓര്‍മിപ്പിക്കാനുള്ളത്. ഇതിനാവശ്യമായ സാങ്കേതിക അറിവുകള്‍ പകര്‍ന്ന് നല്‍കാനും ഇവര്‍ തയാറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.