മഴയില്‍ 18 മരണം; ആയിരത്തോളം പേരെ രക്ഷപ്പെടുത്തി

റിയാദ്: സൗദിയുടെ വിവിധ മേഖലകളില്‍ കഴിഞ്ഞ രണ്ടാഴ്ച പെയ്ത കനത്ത മഴയത്തെുടര്‍ന്ന് 18 പേര്‍ മരിച്ചതായി സൗദി സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. 915 പേരെ മഴവെള്ളപ്പാച്ചിലില്‍ നിന്ന് രക്ഷപ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി. പ്രളയത്തില്‍ അകപ്പെട്ട 858 വാഹനങ്ങള്‍ രക്ഷപ്പെടുത്തുകയും 398 പേര്‍ക്ക് അഭയം നല്‍കുകയും ചെയ്തു. സിവില്‍ ഡിഫന്‍സിന് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച 26,359 അറിയിപ്പുകളെ തുടര്‍ന്നാണ് ഇത്രയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനായത്. 
മക്ക മേഖലയിലാണ് മഴ കാരണം ഏറ്റവും കൂടുതല്‍ രക്ഷാപ്രവര്‍ത്തനം നടന്നത്. റിയാദ്, മദീന, അല്‍ബാഹ, ജീസാന്‍, അസീര്‍, നജ്റാന്‍, ഹാഇല്‍, അല്‍ഖസീം എന്നീ മേഖലയിലും രക്ഷാപ്രവര്‍ത്തനം നടന്നിട്ടുണ്ട്. മക്കയില്‍ 381, റിയാദില്‍ 225, മലയോര മേഖലയായ അസീറില്‍ 251, അല്‍ബാഹയില്‍ 38, ജീസാനില്‍ 18 എന്നിങ്ങിനെയാണ് സിവില്‍ ഡിഫന്‍സിന്‍െറ രക്ഷാപ്രവര്‍ത്തനം നടന്നത്. അടുത്ത ചില ദിവസങ്ങളില്‍ കൂടി രാജ്യത്തിന്‍െറ വിവിധ മേഖലകളില്‍ മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.